You are currently viewing നെപ്ട്യൂണിൻ്റെയും യുറാനസിൻ്റെയും പുതിയ മൂന്ന് ഉപഗ്രഹങ്ങളെ ജ്യോതിർശാസ്ത്രജ്ഞർ കണ്ടെത്തി

നെപ്ട്യൂണിൻ്റെയും യുറാനസിൻ്റെയും പുതിയ മൂന്ന് ഉപഗ്രഹങ്ങളെ ജ്യോതിർശാസ്ത്രജ്ഞർ കണ്ടെത്തി

നമ്മുടെ സൗരയൂധത്തിന് ഇതാ പുതിയ അംഗങ്ങൾ! നെപ്ട്യൂണിൻ്റെയും യുറാനസിൻ്റെയും പുതിയ മൂന്ന് ഉപഗ്രഹങ്ങളെ ജ്യോതിർശാസ്ത്രജ്ഞർ കണ്ടെത്തി. നെപ്ട്യൂണിനെ ചുറ്റിപ്പറ്റി രണ്ടും യുറാനസിനെ ചുറ്റിപ്പറ്റി ഒന്നും ഉൾപ്പടെ മൂന്ന് പുതിയ ഉപഗ്രഹങ്ങളെയാണ് കണ്ടെത്തിയത് . ഇതോടെ ഈ ഐസ് ഭീമന്മാരുടെ ഉപഗ്രഹങ്ങളുടെ എണ്ണം യഥാക്രമം 16 ആയും 28 ആയും വർദ്ധിച്ചു.

ഈ പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങളെല്ലാം വളരെ ചെറുതാണ്. യുറാനസിനെ ചുറ്റുന്ന “S/2023 U1” എന്ന പേരിട്ടിരിക്കുന്ന  ഉപഗ്രഹത്തിന്  5 മൈൽ വീതി മാത്രമേയുള്ളു. യുറാനസ് ഗ്രഹത്തെ ചുറ്റിപ്പറ്റി ഒരു പരിക്രമണം പൂർത്തിയാക്കാൻ  ഈ ഉപഗ്രഹത്തിന് 680 ദിവസങ്ങൾ വേണ്ടിവരും. 

നെപ്ട്യൂണിന്റെ രണ്ട് പുതിയ ഉപഗ്രഹങ്ങൾ അല്പം വലുതാണ്, “S/2002 N5” ന് 14 മൈൽ വീതിയും “S/2021 N1″ന് 8.6 മൈൽ  വീതിയുമുണ്ട്. രസകരമായ കാര്യം, ഈ ഉപഗ്രഹങ്ങൾക്ക് ഗ്രീക്ക് പുരാണ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാമങ്ങൾ ലഭിക്കും, അതേസമയം യുറേനിയൻ ഉപഗ്രഹത്തിന് ഷേക്സ്പിയറൻ കഥാപാത്രത്തിന്റെ പേരിടും.

ജ്യോതിർശാസ്ത്രജ്ഞൻ സ്കോട്ട് ഷെപ്പാർഡും സംഘവുമാണ് ഹവായിയിലെയും ചിലിയിലെയും ശക്തമായ ദൂരദർശിനികൾ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. ഈ ഉപഗ്രഹങ്ങളുടെ മങ്ങലുള്ള സ്വഭാവം വെല്ലുവിളി ഉയർത്തി, അവയെ വെളിപ്പെടുത്താൻ സങ്കീർണ്ണമായ ഇമേജ് പ്രോസസ്സിംഗ് രീതികൾ ആവശ്യമാണ്.

ഷെപ്പാർഡ് പറയുന്നു, ” ദൂരദർശിനികൾ ഉപയോഗിച്ച് ഈ രണ്ട് ഐസ് ഭീമന്മാരുടെ ചുറ്റിലും ഇതുവരെ കണ്ടെത്തിയ ഏറ്റവും മങ്ങിയ ഉപഗ്രഹങ്ങളാണ് ഇവ. ഇത്തരം മങ്ങിയ വസ്തുക്കളെ വെളിപ്പെടുത്താൻ പ്രത്യേക ഇമേജ് പ്രോസസ്സിംഗ് ആവശ്യമാണ്.”

യുറാനസിൻ്റെ ഉപഗ്രഹം, S/2023 U1, ചിത്രത്തിലെ മഞ്ഞ അമ്പടയാളത്താൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.  കടപ്പാട്: സ്കോട്ട് ഷെപ്പേർഡ്/കാർനെജി സയൻസ്

മൂന്ന് ഉപഗ്രഹങ്ങൾക്കും  മുട്ടയുടെ  ആകൃതിയിലുള്ള ഭ്രമണപഥങ്ങളായുള്ളത്.  ഇത് സൂചിപ്പിക്കുന്നത് അവയുടെ ഗ്രഹങ്ങൾക്കൊപ്പം രൂപപ്പെട്ടതല്ലെന്നും എന്നാൽ പിന്നീട് ഗുരുത്വാകർഷണത്താൽ പിടിച്ചെടുക്കപ്പെട്ടിരിക്കാമെന്നുമാണ്.

 ഈ ആവേശകരമായ കണ്ടെത്തൽ ബാഹ്യ സൗരയൂഥത്തെയും അതിൻ്റെ വൈവിധ്യമാർന്ന ആകാശഗോളങ്ങളെയും കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുന്നു.  ഈ ചെറിയ ഉപഗ്രഹങ്ങളുടെ സാന്നിധ്യം കൂടുതൽ മറഞ്ഞിരിക്കുന്ന ഉപഗ്രഹങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകുന്നു.

Leave a Reply