You are currently viewing വെറും 16 വയസ്സും 87 ദിവസവും , റെക്കോഡുകൾക്കൊപ്പം സഞ്ചരിച്ചു തുടങ്ങി ലാമിൻ യമൽ

വെറും 16 വയസ്സും 87 ദിവസവും , റെക്കോഡുകൾക്കൊപ്പം സഞ്ചരിച്ചു തുടങ്ങി ലാമിൻ യമൽ

  • Post author:
  • Post category:Sports
  • Post comments:0 Comments

ബാഴ്‌സലോണ ഫോർവേഡ് ലാമിൻ യമൽ ഞായറാഴ്ച ലാ ലിഗയിൽ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.16 വയസ്സും 87 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാനഡയ്‌ക്കെതിരെ 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിൽ ലാമിൻ യമൽ ബാഴസലോണയ്ക്ക്  വേണ്ടി വല കുലുക്കി.

 2012ൽ മലാഗയ്‌ക്കായി സ്‌കോർ ചെയ്യുമ്പോൾ 16 വയസും 98 ദിവസവും പ്രായമുള്ള ഫാബ്രിസ് ഒലിംഗയുടെ പേരിലുള്ള റെക്കോർഡാണ് യമൽ തകർത്തത്.

 ഹാഫ് ടൈമിന് തൊട്ടുമുമ്പ് ബാഴ്‌സലോണ 2-0ന് പിന്നിലായപ്പോൾ നിർണായക സമയത്താണ് യമലിന്റെ ഗോൾ പിറന്നത്.  ജോവോ ഫെലിക്സിൽ നിന്ന് ഒരു പാഴായി പോയ ഷോട്ട് അദ്ദേഹം എടുത്ത് ശാന്തമായി വലയിലേക്ക് പായിച്ചു.

 76-ാം മിനിറ്റിൽ യമലിനെ  പിൻവലിച്ചെങ്കിലും ചരിത്രപരമായ ആ ഗോൾ ബാഴ്‌സലോണയ്ക്ക് ഒരു പോയിന്റ് ഉറപ്പാക്കാൻ സഹായിച്ചു.

 വിയ്യാറയലിനെതിരായ ബാഴ്‌സലോണയുടെ 4-3 വിജയത്തിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ട കൗമാരക്കാരന് ഈ സീസണിൽ ശ്രദ്ധേയമായ തുടക്കം കുറിക്കാനായി.  സ്പെയിൻ സീനിയർ സ്ക്വാഡിലേക്കും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്, സെപ്റ്റംബറിലാണ് അരങ്ങേറ്റം കുറിച്ചത്.

 യമലിന്റെ ഈ നേട്ടം അദ്ദേഹത്തിന്റെ കഴിവിന്റെ തെളിവാണ്.  ലോകത്തിലെ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന യുവ കളിക്കാരിൽ ഒരാളായ അദ്ദേഹത്തിന് നല്ല ഭാവിയുള്ളതായി ഫുട്ബോൾ നിരീക്ഷകർ കരുതുന്നു

Leave a Reply