മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവ് അതിഷി ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങ് രാജ് നിവാസിൽ നടക്കും. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന അതിഷിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ന് ഉച്ചയ്ക്കാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
ആതിഷിയെ മുഖ്യമന്ത്രിയായി നിയമിക്കുന്നത് പ്രസിഡൻ്റ് ദ്രൗപതി മുർമു സ്ഥിരീകരിച്ചു,സത്യപ്രതിജ്ഞാ ചടങ്ങിന് അംഗീകാരവും നൽകി. മന്ത്രിമാരോടൊപ്പം രാജിവച്ച അരവിന്ദ് കെജ്‌രിവാളിൻ്റെ രാജി പ്രസിഡൻ്റ് മുർമു സ്വീകരിച്ചതിന് പിന്നാലെയാണ് നടപടി.
ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നീ അഞ്ച് പുതിയ മന്ത്രിമാരുടെ നിയമനവും രാഷ്ട്രപതി അംഗീകരിച്ചു.
കൽക്കാജി നിയമസഭാ സീറ്റിനെ പ്രതിനിധീകരിക്കുന്ന അതിഷി, ബിജെപിയിൽ നിന്നുള്ള മുൻ നേതാക്കളായ സുഷമ സ്വരാജിൻ്റെയും കോൺഗ്രസിൽ നിന്നുള്ള ഷീല ദീക്ഷിതിൻ്റെയും പാത പിന്തുടർന്ന് ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാകും