
ജർമ്മനിയിലെ ഹെസ്സെ സംസ്ഥാനത്തുള്ള ഒഡൻവാൾഡ് പ്രദേശത്തിലെ പ്രശസ്തമായ എർബാച്ചർ ഷ്ലോസ്സ്വൈനാഖ്റ്റ് ക്രിസ്മസ് മാർക്കറ്റിൽ നടന്ന അക്രമം നാട്ടുകാരെ ഞെട്ടിച്ചു. രണ്ട് കഴുതകളെ ക്രൂരമായി മർദിച്ചതോടൊപ്പം മാർക്കറ്റിലെ സ്റ്റാളുകൾ, വൈദ്യുതി സംവിധാനങ്ങൾ, അലങ്കാരങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ തകർത്തു.
അതോടൊപ്പം, സമീപമുള്ള പ്രൊട്ടസ്റ്റന്റ് പളളിയിലും കവർച്ച നടക്കുകയും അവിടെ മെഴുകുതിരി സ്റ്റാൻഡുകൾ തകർത്തു, പ്യൂകൾ മറിച്ചിട്ട് മനുഷ്യവിസർജ്യം വച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തു. ഇതു കാരണം പളളി താൽക്കാലികമായി അടയ്ക്കേണ്ടിവന്നു.

മാർക്കറ്റിലെ ചെറിയ പെറ്റിംഗ് ഏരിയയിൽ ഉണ്ടായിരുന്ന കഴുതകളാണ് ആക്രമണത്തിന് ഇരയായത്. മൃഗ പീഡനം, സ്വത്ത് നാശം, കവർച്ച എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രമുഖ സീസണൽ ആകർഷണമായ ക്രിസ്മസ് മാർക്കറ്റ് അധിക സുരക്ഷാ നടപടികളോടെ വീണ്ടും തുറന്നിട്ടുണ്ടെങ്കിലും സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിട്ടുണ്ട്