ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കളിമൺപാത്ര നിർമ്മാണ വികസന കോർപറേഷൻ പുതിയ കളിമൺ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നു. മാർച്ച് 5ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിൽ പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്യും. ആദ്യ ഉത്പന്നം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഏറ്റുവാങ്ങും. ചടങ്ങിൽ കോർപറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി അധ്യക്ഷനായിരിക്കും.
കളിമൺ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ സ്റ്റാളുകൾ തുറക്കുന്നു. പ്രധാന വിൽപ്പന കേന്ദ്രങ്ങൾ തമ്പാനൂർ, ഓവർ ബ്രിഡ്ജ്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, കിള്ളിപ്പാലം, മനക്കാട്, ഈഞ്ചക്കൽ, തകരപ്പറമ്പ്, ആറ്റുകാൽ എന്നിവിടങ്ങളിലായിരിക്കും.
