You are currently viewing കൃത്രിമ ടൈറ്റാനിയം ഹൃദയവുമായി 105 ദിവസം ജീവിച്ചു ഓസ്‌ട്രേലിയൻ പൗരൻ റെക്കോർഡ് സ്ഥാപിച്ചു.
ബിവക്കോർ(BiVACOR) ടോട്ടൽ ആർട്ടിഫിഷ്യൽ ഹാർട്ട് (TAH)/ഫോട്ടോ -എക്സ് ( ട്വിറ്റർ)

കൃത്രിമ ടൈറ്റാനിയം ഹൃദയവുമായി 105 ദിവസം ജീവിച്ചു ഓസ്‌ട്രേലിയൻ പൗരൻ റെക്കോർഡ് സ്ഥാപിച്ചു.

ഒരു ഓസ്‌ട്രേലിയൻ പൗരൻ ടൈറ്റാനിയം കൃത്രിമ ഹൃദയവുമായി 105 ദിവസം ജീവിച്ച ആദ്യത്തെ വ്യക്തിയായി ആഗോള റെക്കോർഡ് സ്ഥാപിച്ചു. 40 വയസ്സുകാരനായ ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള ഈ വ്യക്തി കഠിനമായ ഹൃദയസ്തംഭനം അനുഭവപ്പെട്ടതിനെ തുടർന്ന്  2024 നവംബറിൽ സിഡ്‌നിയിലെ സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിൽ ടൈറ്റാനിയത്തിൽ നിർമ്മിച്ച ബിവക്കോർ(BiVACOR) ടോട്ടൽ ആർട്ടിഫിഷ്യൽ ഹാർട്ട് (TAH) സ്വീകരിച്ചു. 2025 മാർച്ച് 6-ന് വിജയകരമായി ദാതാവിൻ്റെ ഹൃദയം മാറ്റിവയ്ക്കുന്നത് വരെ ഈ ഉപകരണം അദ്ദേഹത്തിൻറെ ജീവൻ നിലനിർത്തി

 ഓസ്‌ട്രേലിയൻ ബയോ എഞ്ചിനീയർ ഡോ. ഡാനിയൽ ടിംസ് വികസിപ്പിച്ച ഈ കൃത്രിമ ഹൃദയം, മനുഷ്യ ഹൃദയത്തിൻ്റെ രണ്ട് വെൻട്രിക്കിളുകളും മാറ്റിസ്ഥാപിക്കുകയും ഘർഷണ രഹിതമായി രക്തം പമ്പ് ചെയ്യുന്നതിന് മാഗ്നറ്റിക് ലെവിറ്റേറ്റിംഗ് റോട്ടർ ഉപയോഗിക്കുകയും ചെയ്യുന്നു. മുമ്പത്തെ കൃത്രിമ ഹൃദയങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത് വാൽവുകളെ ഇല്ലാതാക്കുന്നു, മെക്കാനിക്കൽ പരാജയ സാധ്യത കുറയ്ക്കുന്നു.  ശ്രദ്ധേയമായി, ഫെബ്രുവരിയിൽ രോഗി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു, ഉപകരണവുമായി ഏകദേശം ഒരു മാസത്തോളം വീട്ടിൽ താമസിച്ചു.

 ഈ നാഴികക്കല്ല് ഹൃദയസ്തംഭന ചികിൽസകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മോനാഷ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ആർട്ടിഫിഷ്യൽ ഹാർട്ട് ഫ്രോണ്ടിയേഴ്സ് പ്രോഗ്രാമിൻ്റെ ഭാഗമാണ്.  ദാതാവിൻ്റെ ഹൃദയം ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ദീർഘകാല പരിഹാരങ്ങൾ നൽകിക്കൊണ്ട് ട്രാൻസ്പ്ലാൻറ് ആവശ്യം വരുന്ന ചികിത്സകളിൽ ഈ ഉപകരണം വിപ്ലവം സൃഷ്ടിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.

Leave a Reply