You are currently viewing ടാസ്മാനിയൻ ബീച്ചിൽ കുടുങ്ങിയ ഡസൻ കണക്കിന് ഡോൾഫിനുകളെ അധികൃതർ ദയാവധം ചെയ്യാൻ തുടങ്ങി
ഫോട്ടോ/ എക്സ് (ട്വിറ്റർ)

ടാസ്മാനിയൻ ബീച്ചിൽ കുടുങ്ങിയ ഡസൻ കണക്കിന് ഡോൾഫിനുകളെ അധികൃതർ ദയാവധം ചെയ്യാൻ തുടങ്ങി

ഹോബാർട്ട്, ടാസ്മാനിയ – കഠിനമായ കാലാവസ്ഥയും ദുഷ്‌കരമായ ഭൂപ്രദേശങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമായതിനെത്തുടർന്ന് വിദൂര ടാസ്മാനിയൻ ബീച്ചിൽ കുടുങ്ങിയ കില്ലർ വെയിൽസ് എന്ന തിമിംഗലങ്ങളോട് സാദൃശ്യമുള്ള ഫാൾസ് കില്ലർ വെയിൽസ് എന്ന ഇനം ഡോൾഫിനുകളെ  ഓസ്‌ട്രേലിയൻ അധികൃതർ ദയാവധം ചെയ്യാൻ തുടങ്ങി.

വംശനാശഭീഷണി നേരിടുന്ന 150-ലധികം ഈയിനം ഡോൾഫിനുകളെ ഹോബാർട്ടിൽ നിന്ന് 400 കിലോമീറ്റർ (250 മൈൽ) അകലെ ആർതർ നദിക്ക് സമീപം ഈ ആഴ്ച ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തി.  അവ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, രക്ഷാപ്രവർത്തകർക്ക് സാഹചര്യങ്ങൾ വളരെ അപകടകരമാണെന്ന് തെളിഞ്ഞതായി ടാസ്മാനിയ പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് ബ്രണ്ടൻ ക്ലാർക്ക് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ വരെ, 27 മൃഗങ്ങളെ ദയാവധം ചെയ്തു, 38 ഇപ്പോഴും ജീവിച്ചിരിപ്പുള്ളതായി അധികൃതർ പറഞ്ഞു.  നടപടികൾ വൈകാതെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.  ദൂരസ്ഥലം, സമുദ്ര സാഹചര്യങ്ങൾ, വിദഗ്ധ ഉപകരണങ്ങളുടെ അഭാവം എന്നിവ രക്ഷാപ്രവർത്തനത്തിലെ പ്രധാന വെല്ലുവിളികളായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

20 അടി (6.1 മീറ്റർ) വരെ നീളവും 3,000 പൗണ്ട് (1,361 കിലോഗ്രാം) ഭാരവുമുള്ള ഫാൾസ് കില്ലർ തിമിംഗലങ്ങൾ സാധാരണയായി ഉഷ്ണമേഖലാ ജലത്തിലാണ് കാണപ്പെടുന്നത്.  ഇത്തരം ഡോൾഫിനുകൾ കൂട്ടമായി കരയടിഞ്ഞതിന്റെ കാരണം വ്യക്തമല്ല, പക്ഷേ അവ ഈ പ്രദേശത്ത് അസാധാരണമല്ല.

Leave a Reply