You are currently viewing കോട്ടയം മണർകാട്  ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം മണർകാട്  ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

  • Post author:
  • Post category:Kerala
  • Post comments:0 Comments

കോട്ടയം: മണർകാട് നാലുമണിക്കാറ്റില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി കോട്ടാങ്കല്‍ സ്വദേശിയായ ദേവരാജൻ (64) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെ മണർകാട് നാലുമണിക്കാറ്റിലായിരുന്നു അപകടം. മല്ലപ്പള്ളിയില്‍ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ദേവരാജൻ. ഇദ്ദേഹത്തിന്റെ അയല്‍വാസികളായ കുടുംബവുമായാണ് ഇദ്ദേഹം ആശുപത്രിയിലേയ്ക്കു പോയത്. ഈ സമയം ഇതേ ദിശയില്‍ തന്നെ എത്തിയ കാർ ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.

#mallappally

Leave a Reply