മൊറോക്കൻ സ്‌ട്രൈക്കർ അയൂബ് എൽ കാബി യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിൽ തൻ്റെ പേര് എഴുതിച്ചേർത്തു! ഒരു യൂറോപ്യൻ ക്ലബ് മത്സര സീസണിലെ നോക്കൗട്ട് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിൻ്റെ റെക്കോർഡാണ് ഒളിംപിയാക്കോസ് ഫോർവേഡ് തകർത്തത്.
നോക്കൗട്ട് ഘട്ടത്തിൽ ഒളിമ്പിയാക്കോസ് ഫോർവേഡ് 11 ഗോളുകൾ നേടി തൻ്റെ ടീമിനെ അവരുടെ ആദ്യത്തെ പ്രധാന യൂറോപ്യൻ ട്രോഫിയിലേക്ക് നയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ, റഡാമൽ ഫാൽക്കാവോ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പേരിലുള്ള 10 ഗോളുകളുടെ മുൻ റെക്കോർഡാണ് ഈ നേട്ടം മറികടന്നത്.
എൽ കാബിയുടെ ഗോൾ സ്‌കോറിങ് മികവ് നോക്കൗട്ട് ഘട്ടങ്ങളിൽ മാത്രം ഒതുങ്ങിയില്ല. യൂറോപ്യൻ കാമ്പെയ്‌നിലുടനീളം അദ്ദേഹം മൊത്തം 14 തവണ വല കണ്ടെത്തി ഒരു യുവേഫ മത്സര സീസണിൽ പുരുഷ താരം ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന ആഫ്രിക്കൻ കളിക്കാരനായി.