You are currently viewing ആറളം ഫാം പുനരധിവാസ മേഖലയിലെ കുട്ടിയാന മരിച്ച നിലയിൽ

ആറളം ഫാം പുനരധിവാസ മേഖലയിലെ കുട്ടിയാന മരിച്ച നിലയിൽ

കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ, പ്രായമായ ആനയുടെ അസ്ഥികൂടത്തിനൊപ്പം ഒരു കുട്ടിയാനയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ സൗത്ത് ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ആനകളുടെയും പോസ്റ്റ്മോർട്ടം നടത്തി.

മരണകാരണം വ്യക്തമാക്കുന്നതിനായി ആന്തരാവയവങ്ങളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് ശേഖരിച്ച് അയച്ചു. പരിശോധനാഫലം ലഭിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് വനവകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply