മധ്യപൂർവേഷ്യയിൽ യുദ്ധ സാഹചര്യങ്ങളുടെ നാടകീയമായ വർദ്ധനവിൽ, ഇസ്രായേലിനെ നേരിട്ട് ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ആസന്നമായ ഭീഷണിയെക്കുറിച്ച് പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകാൻ രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങുന്നു
ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാൻ്റെ പ്രഖ്യാപനത്തെ തുടർന്ന് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സുപ്രധാന സംഭവവികാസം.
“അല്പം മുമ്പ്, ഇറാനിൽ നിന്ന് ഇസ്രായേൽ രാജ്യത്തേക്ക് മിസൈലുകൾ വിക്ഷേപിച്ചു. ജാഗ്രത പാലിക്കാനും ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ഇസ്രായേലികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മിനിറ്റുകളിൽ, ഹോം ഫ്രണ്ട് കമാൻഡ് പലവിധത്തിൽ ജീവൻ രക്ഷാ നിർദ്ദേശങ്ങൾ നല്കുന്നു . രാജ്യത്തുടനീളമുള്ള സിവിലിയന്മാരെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഐഡിഎഫ് ചെയ്യുന്നു, ”ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു