യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസുമായുള്ള ചർച്ചയെ തുടർന്ന് എല്ലാ ശനിയാഴ്ചകളിലും അവധി നൽകാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഐബിഎ ആഴ്ച്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് സർക്കാരും റിസർവ് ബാങ്കും ഇത് അംഗീകരിക്കേണ്ടതുണ്ട്.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ബാങ്ക് യൂണിയനുകളുടെ ആവശ്യം പരിഗണിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനാൽ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇതിന് പകരം ആഴ്ച്ചയിൽ ഓരോ ദിവസവും പ്രവൃത്തി സമയം 50 മിനിറ്റ് വീതം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർ ജോലി ചെയ്യുന്നത്.
2021 മെയ് മാസത്തിൽ എൽഐസി തങ്ങളുടെ ജീവനക്കാർക്ക് ശനിയാഴ്ചകൾ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു