You are currently viewing ബാർ ഹോട്ടൽ ഉടമയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ടെത്തി

ബാർ ഹോട്ടൽ ഉടമയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂന്നാർ: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മൂന്നാറിലെ സ്വകാര്യ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫ് (53) ആണ് മരിച്ചത്.

മൂന്നാറിന് സമീപമുള്ള ഓൾഡ് മൂന്നാറിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നതാണ് നിഗമനം.എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply