2024 ലെ ഐസിസി പുരുഷ ടി 20 ലോകകപ്പിലെ വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപയുടെ റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ചു.
ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചരിത്ര നിമിഷം അടയാളപ്പെടുത്തി ടീം ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
“2024 ലെ ഐസിസി പുരുഷ T20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടൂർണമെൻ്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ” ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു
ലോകകപ്പിൽ ടീം ഇന്ത്യയുടെ വിജയത്തിൽ സന്തോഷിക്കുന്ന രാജ്യത്തുടനീളമുള്ള ആരാധകർ ഈ വാർത്ത ആവേശത്തോടെ സ്വീകരിക്കുമെന്നുറപ്പാണ് . 125 കോടി രൂപ സമ്മാനത്തുക ടീമിൻ്റെ അശ്രാന്ത പരിശ്രമങ്ങൾക്കുള്ള പ്രതിഫലമായും വർത്തിക്കുന്നു.