
യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ബെംഗളൂരു–കണ്ണൂർ ഡെയിലി എക്സ്പ്രസ് ട്രെയിൻ സർവീസ് കോഴിക്കോട് വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു.

റെയിൽവേയുടെ അറിയിപ്പുപ്രകാരം ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു–കണ്ണൂർ ഡെയിലി എക്സ്പ്രസ് സർവീസ് 2026 മാർച്ച് 15 മുതൽ കോഴിക്കോട് വരെ നീട്ടും. ബെംഗളൂരുവിൽ നിന്ന് രാത്രി 9.35 ന് പുറപ്പെടുന്ന ട്രെയിൻ കണ്ണൂരിൽ രാവിലെ 10.55 ന് എത്തി 11.00 ന് പുറപ്പെടും. തുടർന്ന് തലശ്ശേരി (11.20/11.21), വടകര (11.41/11.42), കൊയിലാണ്ടി (11.58/11.59) എന്നിവിടങ്ങളിൽ നിർത്തിയ ശേഷം ഉച്ചയ്ക്ക് 12.40 ന് കോഴിക്കോട് എത്തും.
അതേസമയം ട്രെയിൻ നമ്പർ 16512 കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു ഡെയിലി എക്സ്പ്രസ് 2026 മാർച്ച് 16 മുതൽ കോഴിക്കോട് നിന്നാകും സർവീസ് ആരംഭിക്കുക. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 3.30 ന് പുറപ്പെടുന്ന ട്രെയിൻ കൊയിലാണ്ടി (3.52/3.53), വടകര (4.12/4.13), തലശ്ശേരി (4.34/4.35) എന്നിവിടങ്ങളിൽ നിർത്തിയ ശേഷം വൈകിട്ട് 5.00 ന് കണ്ണൂരിലെത്തി 5.05 ന് പുറപ്പെടും. പിന്നീട് ട്രെയിൻ അടുത്ത ദിവസം രാവിലെ 6.35 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും.
ഈ സർവീസ് വിപുലീകരണം ബെംഗളൂരും വടക്കൻ കേരളവും തമ്മിലുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.