You are currently viewing വ്യോമയാന മേഖലയിൽ വൻ ചുവടുവെപ്പ്: എയർബസും ടാറ്റയും ചേർന്ന് എച്ച്125 ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററുകൾ നിർമ്മിക്കും
H125 Helicopter

വ്യോമയാന മേഖലയിൽ വൻ ചുവടുവെപ്പ്: എയർബസും ടാറ്റയും ചേർന്ന് എച്ച്125 ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററുകൾ നിർമ്മിക്കും

വാഡോദര, ഗുജറാത്ത്: യൂറോപ്യൻ വ്യോമയാന വ്യവസായ ഭീമനായ എയർബസും ടാറ്റ ഗ്രൂപ്പും ചേർന്ന് ഗുജറാത്തിലെ വഡോദരയിൽ എച്ച്125 ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നതിനുള്ള ധാരണയിലെത്തി. ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് കരുത്തു പകരുന്ന ഈ പങ്കാളിത്തത്തിൽ, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ആണ് അസംബ്ലി ലൈൻ നിയന്ത്രിക്കുക.

സൈറ്‍‌സീയിങ്ങ് ടൂറുകൾ, വിഐപി യാത്രകൾ, മെഡിക്കൽ എയർലിഫ്റ്റ്, നിരീക്ഷണ ദൗത്യങ്ങൾ എന്നിവയ്‌ക്കായി എച്ച്125 ഹെലികോപ്റ്ററുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിൽ ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററുകൾക്കുള്ള ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ പങ്കാളിത്തം രാജ്യത്തിന്റെ ആഭ്യന്തര ഹെലികോപ്റ്റർ നിർമ്മാണ മേഖലയെ വിപുലീകരിക്കാനും 600-800 ഹെലികോപ്റ്ററുകളുടെ നിലവിലെ ആവശ്യം നിറവേറ്റാനും സഹായിക്കും.

ഇതിനുമുമ്പ്, ഇന്ത്യൻ പ്രതിരോധ സേനകൾക്കായി സി-295 ഗതാഗത വിമാനങ്ങൾ നിർമ്മിക്കുന്നതിനായി എയർബസും ടാറ്റയും ഒരു വർഷം മുമ്പേ കൈകോർത്തിരുന്നു. വഡോദരയിലാണ് ഇരു അസംബ്ലി ലൈനുകളും സ്ഥാപിക്കുക. വ്യോമയാന മേഖലയിലെ ഈ രണ്ട് പ്രമുഖ കമ്പനികൾ തമ്മിലുള്ള പങ്കാളിത്തത്തെ ഇത് കൂടുതൽ ദൃഢമാക്കുന്നു.

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിക്കുന്നതിനിടെ വെള്ളിയാഴ്ച എച്ച്125 ധാരണയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ത്യ-ഫ്രാൻസ് സ്ട്രാറ്റജിക് പങ്കാളിത്തത്തിന്റെ 25-ാം വാർഷിക ആഘോഷങ്ങൾക്കാണ് അദ്ദേഹത്തിന്റെ സന്ദർശനം. “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും പ്രതിരോധ, വ്യോമയാന മേഖലകളിലെ വിദേശ ഇറക്കുമതികളെ കുറയ്ക്കാനുമുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളുമായി ഈ പങ്കാളിത്തം യോജിക്കുന്നു.

Leave a Reply