
കണ്ണപുരം/ഇരിണാവ്: ഇരിണാവ് ടർഫിന് സമീപം ഉണ്ടായ ബൈക്കപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ എൻ.ടി. മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി നടന്ന അപകടം നാടിനെ നടുക്കി.

കണ്ണപുരം യോഗശാലയ്ക്ക് സമീപം താമസിക്കുന്ന അഫ്സലിന്റെയും, മുല്ലാലി ഇസ്മായിൽ ഖാന്റെ മകൾ ഫാഹിമയുടെയും മകനാണ് മുഹമ്മദ് ആദിൽ. വിദ്യാർത്ഥിയുടെ ആകസ്മിക വിയോഗം കുടുംബത്തെയും നാട്ടുകാരെയും സഹപാഠികളെയും ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തി.
ഹാഫിള് ഫളൽ, ആയിഷ സഹ്റ എന്നിവർ സഹോദരങ്ങളാണ്.