You are currently viewing ബയോകണക്ട് 3.0-ൽ 183 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം<br>തൊണ്ണയ്ക്കൽ ബയോ 360 പാർക്കിൽ ഏഴ് കമ്പനികൾ നിക്ഷേപത്തിന് മുന്നോട്ട്

ബയോകണക്ട് 3.0-ൽ 183 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം
തൊണ്ണയ്ക്കൽ ബയോ 360 പാർക്കിൽ ഏഴ് കമ്പനികൾ നിക്ഷേപത്തിന് മുന്നോട്ട്

തിരുവനന്തപുരം: ബയോകണക്ട് 3.0 ഇൻറർനാഷണൽ ലൈഫ് സയൻസ് ആൻഡ് ബയോടെക്നോളജി കോൺക്ലേവിന്റെ ആദ്യ ദിവസത്തിൽ തന്നെ 183 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു . തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നിക്ഷേപം നടത്താൻ തയ്യാറായ ഏഴ് സ്ഥാപനങ്ങളുമായുള്ള താൽപര്യപത്രങ്ങൾ (MoU) കൈമാറി.

നിക്ഷേപം പ്രഖ്യാപിച്ച സ്ഥാപനങ്ങൾ പ്രധാനമായും രോഗനിർണയത്തിനായി കുറഞ്ഞ ചിലവിൽ ഉപയോഗിക്കാവുന്ന പോയന്റ് ഓഫ് കെയർ ടെസ്റ്റിംഗ് ഉപകരണങ്ങൾ, ഡിഎൻഎ അടിസ്ഥാനമാക്കി രോഗാണുക്കളെ വേഗത്തിൽ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, പുതുതലമുറ രോഗനിർണയ കിറ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

ഇതുകൂടാതെ, കോഴിവളർത്തൽ, കന്നുകാലി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ മേഖലകൾക്കായി ആൽഗകളിൽ നിന്ന് ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളുടെ ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലും നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്.



Leave a Reply