മാവേലിക്കര: സീറോ-മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന് പുതിയ ബിഷപ്പായി ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് നിയമിതനായി. ഇതുവരെ ഭദ്രാസനത്തെ നയിച്ചിരുന്ന ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് 2025 മെയ് 30-ന് വിരമിച്ചു .
ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് 2022 മെയ് 5-ന് തിരുവനന്തപുരത്തെ മേജര്‍ ആര്‍ച്ചി എപ്പാര്‍ക്കിയുടെ സഹായ ബിഷപ്പായി നിയമിതനായി . 2022 ജൂലൈ 15-ന് പറ്റം സെന്റ് മേരീസ് കത്തീഡ്രലില്‍ ബിഷപ്പായി അഭിഷേകിതനായി
ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് 2007 ഫെബ്രുവരി 16-ന് ആണ് മാവേലിക്കര ഭദ്രാസനത്തിന്റെ ആദ്യ ബിഷപ്പായി സ്ഥാനമേൽക്കുന്നത് .