You are currently viewing 2036 ഒളിമ്പിക്സിന് തിരുവനന്തപുരത്തെ വേദിയാക്കും; ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം

2036 ഒളിമ്പിക്സിന് തിരുവനന്തപുരത്തെ വേദിയാക്കും; ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം

തിരുവനന്തപുരം | 2036-ലെ ഒളിമ്പിക്സ് ഗെയിംസുകളുടെ വേദികളിലൊന്നായി തിരുവനന്തപുരം മാറണമെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് പ്രഖ്യാപിച്ച് ബിജെപി തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തെ ശക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രാദേശിക പ്രകടനപത്രിയിലാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.

പ്രകടനപത്രിക പ്രകാരം, 2036 ഒളിംപിക്സ് വേദികളിൽ ഒന്നായി തിരുവനന്തപുരം ഉൾപ്പെടണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഇതോടൊപ്പം, 2030 ഓടെ നഗരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി ഉയർത്തുമെന്നും അധികാരത്തിലെത്തി 45 ദിവസത്തിനകം നഗരത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു.

എൻഡിഎ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിൽ എത്തിയാൽ ഓഫീസുകൾ കയറിയിറങ്ങുന്ന ദുരിതത്തിന് അറുതി വരുത്തുമെന്നും. കോർപ്പറേഷൻ്റെ ഭരണനിർവ്വഹണം ഓൺലൈൻ, സി.എസ്.സി സംവിധാനങ്ങളിലൂടെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുമെന്ന് എൻഡിഎ ഉറപ്പ് നൽകുന്നു, ഇതോടൊപ്പം മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും പേരുമാറ്റാതെ, അട്ടിമറിക്കപ്പെടാതെ 100% വും അർഹരായവരുടെ കൈകളിലെത്തിക്കുമെന്ന് എൻഡിഎ ഉറപ്പ് ഉറപ്പുനൽക്കുന്നതായി പ്രകടനപത്രിയിൽ പറയുന്നു .

Leave a Reply