ലണ്ടൻ: രക്തപരിശോധനയിലൂടെ 50-ലധികം തരം അർബുദങ്ങൾ കണ്ടെത്താനാകുന്ന നവീന രോഗനിർണയ സാങ്കേതിക വിദ്യ യുകെ നാഷണൽ ഹെൽത്ത് സർവീസ് വികസിപ്പിച്ചെടുത്തു. കാൻസർ നേരത്തെ കണ്ടെത്തുന്നതിനും രോഗികളെ വേഗത്തിൽ ചികിത്സിക്കുന്നതിനും ഇത് മൂലം സാധ്യമാകും എന്ന് പ്രതീക്ഷിക്കപെടുന്നു
യുകെ നാഷണൽ ഹെൽത്ത് സർവീസ് നടത്തിയ പരീക്ഷണത്തിൽ, സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള 5,000 പേരിൽ മൂന്നിൽ രണ്ടെണ്ണം ക്യാൻസറാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഈ പോസിറ്റീവ് കേസുകളിൽ 85 ശതമാനത്തിലും, ക്യാൻസർ ബാധിച്ച സ്ഥലവും ചൂണ്ടിക്കാണിക്കുന്നു. തല, കഴുത്ത്, കുടൽ, ശ്വാസകോശം, പാൻക്രിയാറ്റിക്, തൊണ്ട തുടങ്ങിയ സ്ഥലങ്ങളിലെ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ക്യാൻസറുകൾ കണ്ടെത്തുന്നതിൽ ഈ പരിശോധന വളരെ മികച്ചതാണെന്ന് ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച പഠനങ്ങൾ വെളിപ്പെടുത്തി
യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഗ്രെയ്ൽ വികസിപ്പിച്ചെടുത്ത ഈ രക്ത പരിശോധന രോഗനിർണ്ണയത്തെ ഗാലെറി ടെസ്റ്റ് എന്നാണറിയപെടുന്നത്. ഇത് ക്യാൻസർ സിഗ്നൽ കണ്ടെത്താനും അതിൻ്റെ ഉത്ഭവം പ്രവചിക്കാനും രോഗനിർണയം നടത്താനും ഉദ്ദേശിച്ചുള്ളതാണ്.
വിവിധ അർബുദങ്ങളിൽ നിന്ന് പുറത്ത് വരുന്ന അംശങ്ങളിലെ
ജനിതക കോഡിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പരിശോധിക്കുന്നത്. ചികിത്സിച്ച് ഭേദമാക്കാവുന്ന ക്യാൻസർ നേരത്തേ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാനാകും.
“അർബുദ സാധ്യത സ്ഥിരീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ” വേണ്ടത്ര കൃത്യത നല്കിയില്ലെങ്കിലും, ഈ പരിശോധന രോഗികൾക്ക് ശരിക്കും ഉപയോഗപ്രദമായിരുന്നു, പ്രമുഖ ഗവേഷകനായ പ്രൊഫ മാർക്ക് മിഡിൽടൺ ബിബിസി ന്യൂസിനോട് പറഞ്ഞു.
“അർബുദത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ ഈ പരിശോധന 85 ശതമാനം കൃത്യതയുള്ളതായിരുന്നു – ഇത് വളരെ സഹായകരമാകും, കാരണം രോഗിയെ നിങ്ങളുടെ മുൻപിൽ എത്തിച്ചാൽ അവർക്ക് കാൻസറിൻ്റെ ലക്ഷണങ്ങളുണ്ടോ എന്ന് അറിയാൻ എന്ത് പരിശോധന ആവശ്യമാണ് എന്നത് നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. അദ്ദേഹം പറഞ്ഞു.
“ടെസ്റ്റിൽ നിന്നുള്ള ഫലം ഉപയോഗിച്ച്, രോഗിയെ സ്കോപ്പ് അല്ലെങ്കിൽ സ്കാൻ ചെയ്യണോ എന്ന് ഞങ്ങൾക്ക് എളപ്പത്തിൽ തീരുമാനിക്കാം.”
“പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, ക്ലിനിക്കൽ വിലയിരുത്തലുകൾ നടത്താൻ ഡോക്ടർമാരെ സഹായിക്കാൻ ഈ ടെസ്റ്റ് ഉപയോഗിക്കാമെന്നാണ് എന്നാൽ കൂടുതൽ ഗവേഷണം ആവശ്യമാണ്,” ഡോ. ഡേവിഡ് ക്രോസ്ബി , കാൻസർ റിസർച്ച് യുകെ പറഞ്ഞു