തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നീല ചെക്ക്മാർക്ക് പുനഃസ്ഥാപിച്ചതിന് ട്വിറ്റർ മേധാവി എലോൺ മസ്‌കിനോട് നന്ദി പറഞ്ഞ് ബോളിവുഡ് ഇതിഹാസ നടൻ അമിതാഭ് ബച്ചൻ.
മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സബ്സ്ക്രിപഷൻ വാങ്ങാത്ത ലെഗസി അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്കുകൾ നീക്കം ചെയ്തിരുന്നു. ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങി നിരവധി സെലിബ്രിറ്റികൾക്ക് അവരുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടിരുന്നു.
മെഗാസ്റ്റാറിന്റെ ട്വിറ്ററിൽ ബ്ലൂ വെരിഫിക്കേഷൻ ബാഡ്‌ജ് തിരിച്ച് കിട്ടിയ തിന് ശേഷം, അതിൻ്റെ സന്തോഷത്തിൽ ട്വിറ്ററിൽ എഴുതി “തു ചീസ് ബാഡി ഹായ് മസ്ക് മസ്ക്” . 1994-ൽ പുറത്തിറങ്ങിയ “മൊഹ്‌റ” എന്ന ചിത്രത്തിലെ “തു ചീസ് ബാഡി ഹേ മസ്ത് മസ്ത്” എന്ന ഗാനത്തിന്റെ വരികളാണ് അദ്ദേഹം മാറ്റം വരുത്തി എഴുതിയത്.
“ഹേയ് മസ്ക് സഹോദരാ! വളരെ നന്ദി! എന്റെ പേരിന് മുന്നിൽ നീല താമര (ബ്ലൂ ടിക്ക്) ചേർത്തിരിക്കുന്നു! ഇപ്പോൾ ഞാൻ നിങ്ങളോട് എന്താണ് പറയുക… സഹോദരാ.. എനിക്ക് ഒരു പാട്ട് പാടാൻ തോന്നുന്നു, നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടമാണോ? ശരി കേൾക്കൂ ” തൂ ചീസ് ബഡി ഹായ് മസ്ക്… തു ചിസ് ബഡി ഹായ് മസ്ക്” , ട്വിറ്ററിൽ ബച്ചൻ എഴുതി
“നീൽ കമൽ” എന്ന് വിശേഷിപ്പിച്ച തന്റെ ബ്ലൂ ടിക്ക് തിരികെ നൽകാൻ ബച്ചൻ നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എത്തിയിരുന്നു.
സേവനങ്ങൾക്കായി താൻ ഇതിനകം പണം നൽകിയിട്ടുണ്ടെന്ന് മെഗാസ്റ്റാർ അവകാശപ്പെട്ടു.
മൈക്രോബ്ലോഗിംഗ് സൈറ്റിൽ ബ്ലൂ വെരിഫിക്കേഷൻ ബാഡ്ജിന് 8 ഡോളർ ഈടാക്കുന്ന പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനം നടപ്പിലാക്കുമെന്ന് ട്വിറ്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൃത്യസമയത്ത് പണം അടയ്ക്കുകയോ സേവനം വാങ്ങുകയോ ചെയ്യാത്തവരുടെ നീല ചെക്ക്മാർക്ക് നഷ്ടപെട്ടു.
ആൾമാറാട്ടത്തിൽ നിന്നും തെറ്റായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും അറിയപ്പെടുന്ന വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി നീല ടിക്ക് പ്രവർത്തിച്ചു.