You are currently viewing അഴീക്കോട് കടലിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അഴീക്കോട് കടലിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

  • Post author:
  • Post category:Kerala
  • Post comments:0 Comments

കണ്ണൂർ: അഴീക്കോട് മീൻകുന്ന് കടപ്പുറത്ത് തിങ്കളാഴ്ച കടലിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി. വലിയന്നൂർ വെള്ളോറ ഹൗസിൽ വി. പ്രിനീഷ് (27) എന്നയാളുടെ മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്തെ അറേബ്യൻ റിസോർട്ടിന് സമീപം കടലിൽ നിന്നാണ് കണ്ടെത്തിയത്.

ഇതിനുമുമ്പ്, പ്രിനീഷിനൊപ്പം കാണാതായിരുന്ന പട്ടാന്നൂർ കൊടോളിപ്രത്തെ പി.കെ. ഗണേശൻ നമ്പ്യാരിന്റെ (28) മൃതദേഹം ഇന്നലെ നീർക്കടവിൽ കണ്ടെത്തിയിരുന്നു.

കൂട്ടുകാരായ ഇരുവരും തിങ്കളാഴ്ച കടലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.  സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കുടുംബ ശ്മശാനത്തിൽ നടക്കും.

Leave a Reply