You are currently viewing ഇത്തിക്കരയാറ്റിൽ ചാടിയ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

ഇത്തിക്കരയാറ്റിൽ ചാടിയ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

പൂയപ്പള്ളി: ഇത്തിക്കരയാറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം സ്കൂളിലെ അധ്യാപകനും പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്തെ വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ പ്രമോദ്, ഇത്തിക്കര ചെറിയ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. വിവരം ലഭിച്ച ഉടനെ ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. തുടര്‍ന്ന് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തി.

പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്തു.

Leave a Reply