You are currently viewing ബ്രഹ്മപുരം തീപിടുത്തം:ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു.

ബ്രഹ്മപുരം തീപിടുത്തം:ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു.

ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി)   കൊച്ചിയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായതിൽ കൃത്യവിലോപം ആരോപിച്ച് കൊച്ചി മുനിസിപ്പൽ കോർപ്പറേഷന് 100 കോടി രൂപയുടെ പിഴയിട്ടു

  ഒരു മാസത്തിനുള്ളി‍ൽ പിഴയടക്കണമെന്ന് ട്രൈബ്യൂണൽ നിർദേശം നല്‍കി. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. 

കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും  മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്നും  ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും  ട്രൈബ്യൂണൽ പറഞ്ഞു

പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമായ മാലിന്യ സംസ്‌കരണത്തിന് പരിഹാരമുണ്ടാകതിൻ്റെ ആവശ്യം  കാലങ്ങളായി അവഗണിക്കപ്പെടുന്നുവെന്നത്  വ്യക്തമാണെന്നും നിയമവാഴ്‌ചയുടെ ഗുരുതരമായ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ട്രിബ്യൂണൽ പറഞ്ഞു. 
  സംസ്ഥാന അധികാരികളുടെ ഇത്തരം സമീപനം നിയമവാഴ്ചയ്ക്ക് ഭീഷണിയാണ്.  ഇതിനു പരിഹാരമുണ്ടാക്കാൻ,
  ഭരണഘടനയും പാരിസ്ഥിതിക നിയമത്തിന്റെ ഉത്തരവുകളും ഉയർത്തിപ്പിടിക്കാൻ ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയ സംസ്ഥാനത്തെ ഉന്നത തലങ്ങളിൽ നിന്ന് നടപടിയുണ്ടാകണമെന്നും എൻജിടി പറഞ്ഞു.

Leave a Reply