You are currently viewing വേഗത്തിലുള്ള ദൈനംദിന നടത്തം അകാല മരണങ്ങളിൽ നിന്ന് 10 ൽ ഒരാളെ രക്ഷിക്കും:പഠനം

വേഗത്തിലുള്ള ദൈനംദിന നടത്തം അകാല മരണങ്ങളിൽ നിന്ന് 10 ൽ ഒരാളെ രക്ഷിക്കും:പഠനം

വേഗത്തിലുള്ള 11 മിനിറ്റ് നടത്തം പോലുള്ള ദൈനംദിന വ്യായാമങ്ങളിൽ എല്ലാവരും ഏർപ്പെട്ടാൽ 10 ൽ ഒരാളെ അകാല മരണങ്ങളിൽ നിന്ന് രക്ഷിക്കാനാകുമെന്ന് ഒരു  പഠനം വെളിപെടുത്തി.

ശാരീരിക പ്രവർത്തനങ്ങൾ ഹൃദ്രോഗം, കാൻസർ, മറ്റ് പ്രധാന മരണകാരണങ്ങൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പറയപെടുന്നു.

  ഒരു അന്താരാഷ്‌ട്ര ഗവേഷക സംഘം 30 ദശലക്ഷത്തിലധികം ആളുകളെ ഉൾപ്പെടുത്തി 196 പഠനങ്ങളുടെ ഫലങ്ങൾ സംയോജിപ്പിച്ച് ഈ വിഷയത്തിൽ പുതിയ വെളിപെടുത്തലുകൾ നടത്തി.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ശുപാർശ ചെയ്യുന്ന  മിതമായ തീവ്രതയുള്ള ശാരീരിക പ്രവർത്തികൾ ആഴ്ചയിൽ 150 മിനിറ്റെങ്കിലും നടത്തിയിരുന്നെങ്കിൽ, ആറിലൊന്ന് നേരത്തെയുള്ള മരണങ്ങൾ തടയാനാകുമെന്ന് അവർ കണക്കുകൂട്ടി.

ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച മെറ്റാ അനാലിസിസ് അനുസരിച്ച്, അതിന്റെ പകുതി ,അതായത് ആഴ്ചയിൽ 75 മിനിറ്റ്, അല്ലെങ്കിൽ ഒരു ദിവസം 11 മിനിറ്റ് സമയം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപെട്ടാൽ അകാല മരണങ്ങളിൽ 10-ൽ ഒന്ന് തടയാൻ കഴിയും.

അതിൽ ഹൃദ്രോഗം 17 ശതമാനവും ക്യാൻസർ ഏഴു ശതമാനവും കുറയ്ക്കാൻ സാധിക്കുന്നു

ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ഒരു വ്യക്തിക്ക്, ഒരു ദിവസം 11 മിനിറ്റ് നേരത്തെ ശാരിരീക പ്രവർത്തനങ്ങൾ അകാല മരണ സാധ്യത 23 ശതമാനം കുറയ്ക്കുന്നു.

‘ഇത് അസാധാരണമായ നല്ല വാർത്തയാണ്”
ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ശാരീരിക പ്രവർത്തനങ്ങളുടെ എപ്പിഡെമിയോളജിയിൽ വിദഗ്ദനും പഠനത്തിന്റെ സഹ-രചയിതാവുമായ സോറൻ ബ്രേജ് എഎഫ്‌പിയോട് പറഞ്ഞു,

“നിങ്ങൾ ചെയ്യേണ്ടത് എല്ലാ ദിവസവും 10 മിനിറ്റിൽ കൂടുതൽ  സമയം കണ്ടെത്തുക എന്നതാണ്,” അദ്ദേഹം പറഞ്ഞു.

“ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങൾ ജിമ്മിൽ പോകേണ്ടതില്ല, ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകൾ ജോലിസ്ഥലത്തേക്കുള്ള വഴിയിൽ നേരത്തെയുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു ,അല്ലെങ്കിൽ വീട്ടിലേക്ക് സൈക്കിളിൽ പോവുക

വ്യായാമം ഇത്തരം രോഗങ്ങളുടെ അപകടസാധ്യതയെ എങ്ങനെ ബാധിക്കുന്നുവെന്നത് വിലയിരുത്താൻ വർഷങ്ങളെടുക്കുമെന്നതിനാൽ, പല പഠനങ്ങളും ഒരു ദശാബ്ദത്തിലേറെ മുമ്പാണ് നടത്തിയത്, ബ്രേജ് പറഞ്ഞു.

ഹൃദയാഘാതം, മസ്തിഷകാഘാതം തുടങ്ങിയ രോഗങ്ങൾ 2019 ൽ ആഗോളതലത്തിൽ 17.9 ദശലക്ഷം ആളുകളെ കൊന്നു, അതേസമയം കാൻസർ 2020 ൽ  10 ദശലക്ഷത്തോളം മരണങ്ങൾക്ക് കാരണമായതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.

Leave a Reply