You are currently viewing ആപ്പ് സ്റ്റോറുമായി ബന്ധപെട്ട ബിസിനസ്സ് ഇടപാടുകൾ 1.1 ട്രില്യൻ ഡോളർ കടന്നു

ആപ്പ് സ്റ്റോറുമായി ബന്ധപെട്ട ബിസിനസ്സ് ഇടപാടുകൾ 1.1 ട്രില്യൻ ഡോളർ കടന്നു

ആപ്പിൾ തങ്ങളുടെ ആപ്പ് സ്റ്റോറിന്റെ സാമ്പത്തിക വ്യാപ്തി ഉയർത്തിക്കാട്ടുന്ന ഒരു പുതിയ റിപ്പോർട്ട് പുറത്തിറക്കി. അനാലിസിസ് ഗ്രൂപ്പിലെ സാമ്പത്തിക വിദഗ്ധർ നടത്തിയതും ആപ്പിളിന്റെ ധനസഹായത്തോടെയും നടത്തിയ പഠനം വെളിപ്പെടുത്തുന്നത്, 2022-ൽ ആപ്പ് സ്റ്റോറുമായി ബന്ധപെട്ടുള്ള ബില്ലിംഗിലും വിൽപ്പനയിലും $1.1 ട്രില്യൺൻ്റെ ഇടപാടുളുണ്ടായി, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 29% വർദ്ധനവ് രേഖപ്പെടുത്തുന്നു.

ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഇൻ-ആപ്പ് പർച്ചേസ് സിസ്റ്റങ്ങൾ എന്നിവയിലൂടെ നടത്തിയ വാങ്ങലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മുൻ വിശകലനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ പഠനം ആപ്പ് സ്റ്റോർ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ വ്യാപ്തി ഉൾക്കൊള്ളുന്നു. ആപ്പ് അധിഷ്‌ഠിത പലചരക്ക് ഓർഡറുകൾ, ആപ്പ് അധിഷ്‌ഠിത യാത്രാ ബുക്കിംഗുകളും, യുബർ, ലിഫ്റ്റ് പോലുള്ള റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിൽ നിന്നുള്ള വരുമാനവും മറ്റും ഇതിൽ ഉൾപ്പെടുന്നു.

ഗണ്യമായ വളർച്ച കൈവരിച്ച നിരവധി ആപ്പ് വിഭാഗങ്ങളെ റിപ്പോർട്ട് തിരിച്ചറിയുന്നു. ലോകമെമ്പാടും കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ, ട്രാവൽ, റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ ഡിമാൻഡിൽ ഗണ്യമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. 2022-ൽ, ഐഓഎസ് ട്രാവൽ ആപ്പുകൾ വഴിയുള്ള വിൽപ്പന 84% വർദ്ധിച്ചു, അതേസമയം റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളുടെ വിൽപ്പനയിൽ 45% വർധനയുണ്ടായി.

ഭക്ഷണ, പലചരക്ക് ആപ്പ് വിഭാഗങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ. 2019 മുതൽ, ഐഓഎസ് ആപ്പ് അടിസ്ഥാനമാക്കിയുള്ള ഫുഡ് ഡെലിവറി, പിക്കപ്പ് സേവനങ്ങൾ എന്നിവയിൽ നിന്നുള്ള വിൽപ്പന ഇരട്ടിയിലധികം വർധിച്ചു, പലചരക്ക് വിൽപ്പന മൂന്നിരട്ടിയായി. മാത്രമല്ല, എന്റർപ്രൈസ് ആപ്പുകൾ ആഗോളതലത്തിൽ കമ്പനികൾക്കിടയിൽ പ്രചാരം നേടി, ബില്ലിംഗുകളുടെയും വിൽപ്പനയുടെയും കാര്യത്തിൽ അതിവേഗം വളരുന്ന ഡിജിറ്റൽ ചരക്ക് സേവന വിഭാഗങ്ങളിലൊന്നായി അവയെ മാറ്റി.

ആപ്പ് സ്റ്റോറിൻ്റെ വിഭാഗം അനുസരിച്ചുള്ള വരുമാനം താഴെ പറയുന്ന പ്രകാരമാണ്

– പൊതു റീട്ടെയിൽ: $621 ബില്യൺ
– യാത്ര: $102 ബില്യൺ
– ഭക്ഷണ വിതരണവും പിക്കപ്പും: $77 ബില്യൺ
– പലചരക്ക്: $52 ബില്യൺ
– റൈഡ്-ഹെയ്ലിംഗ്: $48 ബില്യൺ
– ഡിജിറ്റൽ പേയ്‌മെന്റുകൾ: $10 ബില്യൺ
– ഇൻ-ആപ്പ് പരസ്യം: $109 ബില്യൺ

90% ഇടപാടുകളുടെ വരുമാനവും ഡെവലപ്പർമാർക്ക് ലഭിക്കുന്നു, ആപ്പിളിന് അതിൽ കമ്മീഷൻ ഒന്നുമില്ല, ആപ്പിൾ പറയുന്നു

ആപ്പിൾ സിഇഒ ടിം കുക്ക്, ഡെവലപ്പർമാരുടെ ആഗോള കമ്മ്യൂണിറ്റിയെക്കുറിച്ച് ശുഭാപ്തിവിശ്വാസവും പ്രചോദനവും പ്രകടിപ്പിച്ചു, അവസരങ്ങൾ വളർത്തുന്ന ഊർജ്ജസ്വലവും നൂതനവുമായ ഒരു വിപണിയായി ആപ്പ് സ്റ്റോർ മാറിയതായി അദ്ദേഹം പറഞ്ഞു. ഡവലപ്പർമാരുടെ വിജയത്തെയും ആപ്പ് സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെയും പിന്തുണയ്ക്കുന്നതിനുള്ള ആപ്പിളിന്റെ പ്രതിബദ്ധത കുക്ക് ആവർത്തിച്ചു.

Leave a Reply