You are currently viewing ഭൂഗർഭ റെയിൽപാത ഡിപിആറിന് മന്ത്രിസഭാനുമതി
പ്രതീകാത്മക ചിത്രം

ഭൂഗർഭ റെയിൽപാത ഡിപിആറിന് മന്ത്രിസഭാനുമതി

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മാണ പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് തയ്യാറാക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്  മന്ത്രിസഭ അംഗീകരിച്ചു.
1482.92 കോടി രൂപ ചിലവഴിച്ച് നിർമിക്കപ്പെടുന്ന ഈ റെയിൽപാത വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അഭ്യന്തര ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തും. 2028 ഡിസംബറിന് മുമ്പ് പാത ഗതാഗതയോഗ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply