യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്നിയിലെ ഗവേഷകർ, രക്തസാമ്പിളുകളിൽ നിന്ന് ക്യാൻസർ കോശങ്ങളെ കണ്ടെത്താനും വിശകലനം ചെയ്യാനും കഴിയുന്ന ഒരു പുതിയ ഉപകരണം വികസിപ്പിച്ചെടുത്തു.
സ്റ്റാറ്റിക് ഡ്രോപ്ലെറ്റ് മൈക്രോഫ്ലൂയിഡിക്
എന്ന പേരിൽ അറിയപെടുന്ന ഉപകരണത്തിന് പ്രൈമറി ട്യൂമറിൽ നിന്ന് വേർപെട്ട് രക്തപ്രവാഹത്തിൽ പ്രവേശിച്ച ട്യൂമർ കോശങ്ങളെ കണ്ടെത്താനാകും
പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണത്തിന് രക്ത സാമ്പിളുകളിൽ നിന്ന് ക്യാൻസർ കോശങ്ങൾ കണ്ടെത്താനും വിശകലനം ചെയ്യാനും ഇൻവേസിവ് ബയോപ്സി ശസ്ത്രക്രിയകളുടെ ആവശ്യകത ഇല്ലാതാക്കാനും കഴിയും.
കരൾ, വൻകുടൽ അല്ലെങ്കിൽ വൃക്ക പോലുള്ള അവയവങ്ങളിൽ, കൃത്യമായ രോഗനിർണയത്തിനായി പലപ്പോഴും ശസ്ത്രക്രിയ ആവശ്യമാണ്.
അസാധാരണമായ ടിഷ്യുവിന്റെ ഒരു സാമ്പിൾ നീക്കം ചെയ്ത് മൈക്രോസ്കോപ്പിന് കീഴിൽ പരിശോധിക്കുന്ന പ്രക്രിയയാണ് ബയോപ്സി. ബയോപ്‌സികൾ കൂടുതലും സൂചി ഉപയോഗിച്ചും അല്ലെങ്കിൽ എൻഡോസ്കോപ്പിയോ സർജറിയോ നടത്തിയുമാണ് ചെയുന്നത് .
“ബയോപ്സി ചെയ്യുന്നത് രോഗികൾക്ക് അസ്വാസ്ഥ്യമുണ്ടാക്കും, കൂടാതെ ശസ്ത്രക്രിയയും ഉയർന്ന ചിലവും കാരണം സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും, എന്നാൽ കൃത്യമായ കാൻസർ രോഗനിർണയം ഫലപ്രദമായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്”
യുടിഎസ് സ്കൂൾ ഓഫ് ബയോമെഡിക്കൽ എഞ്ചിനീയറിംഗിലെ പ്രൊഫസർ മജിദ് വാർക്കിയാനി പറഞ്ഞു
“രക്ത സാമ്പിളുകളിലെ ട്യൂമർ കോശങ്ങളുടെ പരിശോധനയിലൂടെ രോഗം നിർണ്ണയിക്കുന്നത് ടിഷ്യു ബയോപ്സി എടുക്കുന്നതിനേക്കാൾ സങ്കീർണതകൾ കുറഞ്ഞതാണ്. ആവർത്തിച്ചുള്ള പരിശോധനകൾ നടത്താനും ചികിത്സയോടുള്ള രോഗിയുടെ പ്രതികരണം നിരീക്ഷിക്കാനും ഇത് ഡോക്ടർമാരെ സഹായിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സ്റ്റാറ്റിക് ഡ്രോപ്ലെറ്റ് മൈക്രോഫ്ലൂയിഡിക് എന്ന് വിളിക്കപ്പെടുന്ന ഉപകരണത്തിന്, പ്രൈമറി ട്യൂമറിൽ നിന്ന് വേർപെട്ട് രക്തപ്രവാഹത്തിൽ പ്രവേശിച്ച ട്യൂമർ കോശങ്ങളെ വേഗത്തിൽ കണ്ടെത്താനാകും. ക്യാൻസറിന്റെ തനതായ ഒരു മെറ്റബോളിക് സിഗ്നേച്ചർ ഉപയോഗിച്ച് ഉപകരണം ട്യൂമർ കോശങ്ങളെ സാധാരണ രക്തകോശങ്ങളിൽ നിന്ന് വേർതിരിക്കുന്നു.
“1920-കളിൽ, ക്യാൻസർ കോശങ്ങൾ ധാരാളം ഗ്ലൂക്കോസ് ഉപേയാഗിക്കുമെന്നും കൂടുതൽ ലാക്റ്റേറ്റ് ഉത്പാദിപ്പിക്കുകയും ചെയ്യുമെന്നു ഓട്ടോ വാർബർഗ് കണ്ടെത്തിയിട്ടുണ്ട്. പുതിയ ഉപകരണം പിഎച്ച് സെൻസിറ്റീവ് ഫ്ലൂറസെന്റ് ഡൈകൾ ഉപയോഗിച്ച് കൂടുതൽ ലാക്റ്റേറ്റ് ഉത്പാദിപ്പിക്കുന്ന
സെല്ലുകളെ കണ്ടെത്തുന്നു ”പ്രൊഫസർ വാർക്കിയാനി പറഞ്ഞു.
“ഒരു മില്ലിലിറ്റർ രക്തത്തിൽ കോടിക്കണക്കിന് രക്തകോശങ്ങൾക്കിടയിൽ ഒരൊറ്റ ട്യൂമർ സെൽ ഉണ്ടാകും, അത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. പുതിയ സാങ്കേതികവിദ്യയ്ക്ക് ട്യൂമർ കോശങ്ങളുടെ എണ്ണം വേർതിരിച്ചെടുക്കാനും തരംതിരിക്കാനും സാധിക്കും, ”അദ്ദേഹം പറഞ്ഞു.
ട്യൂമർ കോശങ്ങൾ ഉപകരണം ഉപയോഗിച്ച് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അവയെ ജനിതക, തന്മാത്രാ വിശകലനത്തിന് വിധേയമാക്കാൻ കഴിയും, ഇത് ക്യാൻസറിന്റെ രോഗനിർണയത്തിലും വ്യക്തിഗത ചികിത്സാ പദ്ധതികൾ തയ്യാറാക്കുന്നതിലും ഡോക്ക്ടർമാരെ സഹായിക്കും
രക്തചംക്രമണം ചെയ്യുന്ന കാൻസർ കോശങ്ങൾ വിദൂര അവയവങ്ങളിലേക്ക് കുടിയേറുന്നു – ഇത് ക്യാൻസറുമായി ബന്ധപ്പെട്ട 90% മരണങ്ങൾക്കും കാരണമാകുന്നു. ഈ കോശങ്ങൾ പഠിക്കുന്നത് കാൻസർ മെറ്റാസ്റ്റാസിസിന്റെ ജീവശാസ്ത്രത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നൽകിയേക്കാം, ഇത് പുതിയ ചികിത്സകളുടെ വികസനത്തെ സഹായിക്കും.
നിലവിലുള്ള ലിക്വിഡ് ബയോപ്സി സാങ്കേതികവിദ്യകൾ സമയമെടുക്കുന്നതും ചെലവേറിയതും വൈദഗ്ധ്യമുള്ള ഓപ്പറേറ്റർമാരെ ആശ്രയിക്കണ്ടി വരുന്നതുമാണ്
ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളെയും പരിശീലനം ലഭിച്ച ഓപ്പറേറ്റർമാരെയും ആശ്രയിക്കാതെ ഗവേഷണം, ക്ലിനിക്കൽ ലാബുകൾ എന്നിവ സംയോജിപ്പിച്ച് രോഗനിർണ്ണയം നടത്തുവാനാണ് ഈ പുതിയ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് പ്രായോഗികവും ചെലവ് കുറഞ്ഞതുമായ രീതിയിൽ ക്യാൻസർ രോഗികളെ കണ്ടെത്താനും നിരീക്ഷിക്കാനും ഡോക്ടർമാരെ പ്രാപ്തരാക്കും.
യു ടി എസ് ഗവേഷണ സംഘം സ്റ്റാറ്റിക് ഡ്രോപ്ലെറ്റ് മൈക്രോഫ്ലൂയിഡിക് ഉപകരണത്തിന് ഒരു താൽക്കാലിക പേറ്റന്റ് ഫയൽ ചെയ്യുകയും ഉൽപ്പന്നം വാണിജ്യവത്കരിക്കാൻ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്.
പുതിയ ഉപകരണത്തെ കുറിച്ചുള്ള പഠനം അടുത്തിടെ ബയോസെൻസേഴ്‌സ് ആൻഡ് ബയോഇലക്‌ട്രോണിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചു.