You are currently viewing ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ<br>ശനിയുടെ ആദ്യ ചിത്രം നാസ പുറത്തു വിട്ടു
ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ ശനിയുടെ ആദ്യ ചിത്രം/കടപ്പാട്: ട്വിറ്റർ/ നാസ

ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ
ശനിയുടെ ആദ്യ ചിത്രം നാസ പുറത്തു വിട്ടു

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എടുത്ത ശനിയുടെ ആദ്യ ചിത്രം, ഗ്രഹത്തിൻ്റെ ഗംഭീരമായ വളയങ്ങളെയും അതിന്റെ മൂന്ന് ഉപഗ്രഹങ്ങളെയും വ്യക്തമായി കാണിക്കുന്നു, നാസ പുറത്തുവിട്ട, ഈ  ഫോട്ടോ ജൂൺ 25 ന് ഒബ്സർവേറ്ററിയുടെ ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കുന്ന നിർ ക്യാമ് (NIRCam ) ഉപകരണം ഉപയോഗിച്ച് പകർത്തിയതാണ്.

നാസ ഉദ്യോഗസ്ഥർ നൽകിയ ചിത്ര വിവരണത്തിൽ, അന്തരീക്ഷത്തിലെ മീഥെയ്ൻ വാതകം സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിനാൽ  ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ ശനി  ഇരുണ്ടതായി കാണപ്പെടുന്നു,  എന്നിരുന്നാലും, ശനിയുടെ മഞ്ഞുമൂടിയ വളയങ്ങൾ അവയുടെ തെളിച്ചം നിലനിർത്തുന്നു . ഇത് വെബ് ഇമേജിൽ ശനിയുടെ അസാധാരണവും ആകർഷകവുമായ ദൃശ്യ പ്രതിനിധാനം സൃഷ്ടിക്കുന്നു.

ജെ ഡബ്ല്യു എസ് ടി നടത്തിയ ശനിയുടെ 20 മണിക്കൂർ നീണ്ട നിരീക്ഷണ ശ്രമങ്ങൾക്കൊടുവിലാണ് ഫോട്ടോ പകർത്തിയത്. 

പുതിയ ഫോട്ടോയിൽ ശനിയുടെ  അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളിൽ മൂന്നെണ്ണവും ഇത് രേഖപെടുത്തുന്നു എൻസെലാഡസ്, ഡയോൺ, ടെത്തിസ് എന്നിവ. ഇവയിൽ, എൻസെലാഡസിനോട് ജ്യോതിശാസ്ത്രജ്ഞർക്ക് പ്രത്യേക താൽപ്പര്യമുണ്ട്, കാരണം അതിന്റെ മഞ്ഞുമൂടിയ പുറംഭാഗത്തിന് താഴെ  ജല സമുദ്രത്തിന് സാധ്യതയുണ്ട്.  2005-ൽ നാസയുടെ കാസിനി പേടകം അതിന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ചൂടുനീരുറവകൾ കണ്ടെത്തി.

പ്രപഞ്ചത്തിലെ  നക്ഷത്രങ്ങളെയും ഗാലക്സികളെയും നിരീക്ഷിച്ച് വിദൂര ഭൂതകാലത്തെ പര്യവേക്ഷണം ചെയ്യുന്നതിനാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പ്രാഥമികമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും, ഭൂമിക്ക് സമീപമുള്ള ആകാശ വസ്തുക്കളുടെ അതിശയകരമായ ചിത്രങ്ങൾ പകർത്താനും ഈ ദൂരദർശിനിക്ക് കഴിയും.   ശനിയുടെ ഫോട്ടോയ്‌ക്ക് പുറമേ, യുറാനസിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ ജെ ഡബ്ല്യു എസ് ടി ഇതിനകം നൽകിയിട്ടുണ്ട്, വ്യാഴത്തിൻ്റെ ആകർഷകമായ ധ്രുവ പ്രഭാ കിരണങ്ങളും
പകർത്തിയിട്ടുണ്ട്. 10 ബില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച ദൂരദർശിനി 2021 ഡിസംബർ 25-നാണ് വിക്ഷേപിച്ചത്

Leave a Reply