
പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി നടന്ന സംഭവമാണ് കേസിന് ആധാരം.

കരോളിനായി ഉപയോഗിച്ച ഡ്രമ്മിൽ സിപിഐ(എം) എന്ന് എഴുതിയിരുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്നാണ് പോലീസ് പറയുന്നത്. 10 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളടങ്ങിയ കരോൾ സംഘത്തിനുനേരെയായിരുന്നു ആക്രമണം.
സംഭവത്തിൽ സംഘത്തിന്റെ ബാൻഡ് സെറ്റും മറ്റ് സംഗീതോപകരണങ്ങളും നശിപ്പിക്കപ്പെട്ടു.
അശ്വിൻ രാജിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇയാളോടൊപ്പം ആക്രമണത്തിൽ പങ്കെടുത്തതായി സംശയിക്കുന്ന മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് കസബ പോലീസ് അറിയിച്ചു.