മംഗളൂരു: മലയാള നടൻ ജയകൃഷ്ണനും സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമൽ എന്നിവർക്കുമെതിരെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ പ്രതിപാദിച്ചിരിക്കുന്നതുപ്രകാരം, സംഭവം ഒക്ടോബർ 9-നാണ് മംഗളൂരുവിലെ ബെജായ് ന്യൂ റോഡ് ഭാഗത്ത് നടന്നത്.
ഓൺലൈൻ ടാക്സി ഡ്രൈവറായ അഹമ്മദ് ഷക്കീർ ആണ് കേസ് നൽകിയിരിക്കുന്നത്.
പരാതിയനുസരിച്ച്, പിക്-അപ്പ് ലൊക്കേഷൻ ഉറപ്പാക്കാൻ ഷഫീഖ് ഫോൺ വിളിച്ചതിനിടയിൽ ജയകൃഷ്ണനും കൂട്ടരും ഹിന്ദിയിലും മലയാളത്തിലും വർഗീയ പരാമർശങ്ങൾ ഉന്നയിച്ചതായി പറയുന്നു. “മുസ്ലീം തീവ്രവാദി”, “ഭീകരവാദി” എന്നീ വാക്കുകൾ ഉപയോഗിക്കുകയും, ഡ്രൈവറുടെ മാതാവിനെ കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തുകയും
ചെയ്തുവെന്നാണ് ആരോപണം.
“പ്രകോപനം ഉണ്ടാക്കൽ”, “വിദ്വേഷ പരാമർശങ്ങൾ വഴി പൊതു സമാധാനം തകർക്കാൻ ശ്രമിക്കൽ” എന്നീ കുറ്റങ്ങൾക്കാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്.
കേസിലെ പ്രധാന പ്രതികൾ ഇതുവരെ പിടിയിലായിട്ടില്ല. ചോദ്യംചെയ്യലുകൾ പുരോഗമിക്കുകയാണെന്നും, സാമൂഹിക വൈരാധ്യത്തിന് ഇടയാക്കുന്ന പ്രസ്താവനകളെ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതായും പോലീസ് അറിയിച്ചു.
