21-ാമത് കന്നുകാലി സെൻസസ് സെപ്റ്റംബർ രണ്ടിന് ആരംഭിക്കുമെന്നും പൊതുജനങ്ങളും കർഷകരും കന്നുകാലികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി സഹകരിക്കണമെന്നും മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന 21-ാമത് കന്നുകാലി സെൻസസിനായി 3,500-ലധികം എൻയുമറേറ്റർമാരെ വകുപ്പ് നിയോഗിച്ചു. സംസ്ഥാനത്തെ ഒരു കോടി 6 ലക്ഷം വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് 4 മാസത്തിനുള്ളിൽ മൃഗങ്ങളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കാനും അവർ ലക്ഷ്യമിടുന്നു. ലഭിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.
1919 മുതലാണ് രാജ്യത്ത് കന്നുകാലി സെൻസസ് ആരംഭിച്ചത്.ഇതിന് ശേഷം രാജ്യത്തെ കന്നുകാലികളുടെ കണക്കെടുപ്പ് 5 വർഷം കൂടുമ്പോഴാണ് നടക്കുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ കന്നുകാലികളുടെ പ്രാധാന്യം മനസ്സിലാക്കി കന്നുകാലികളുടെ ക്ഷേമത്തിനുള്ള പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.നാളിതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാനും കുറവുകൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കാനും സെൻസെസ് സഹായിക്കും