You are currently viewing ചങ്ങനാശേരി: ടോറസ് ലോറി കയറി വീട്ടമ്മ മരിച്ചു

ചങ്ങനാശേരി: ടോറസ് ലോറി കയറി വീട്ടമ്മ മരിച്ചു

ചങ്ങനാശേരി: ജോലികഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു . വാകത്താനം നാലുനാക്കൽ കിഴക്കേക്കര സുജ (49) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു ദാരുണമായ അപകടം. ചങ്ങനാശ്ശേരി എസ്‌എച്ച് ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്. ചങ്ങനാശ്ശേരിയിലെ തുണിക്കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് സാം തോമസിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുജയെ ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇപ്പോൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മക്കൾ: സക്ക സാം, ജോർജി. സംസ്കാരം പിന്നീട്.

Leave a Reply