
ഒക്ടോബർ 1 മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ (60%) പാസ്സാകും. ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയം അനുവദിച്ചിട്ടുണ്ട്.
പരീക്ഷാ സിലബസ് MVD LEADS ആപ്പിൽ ലഭ്യമാണ്. ഇതിലൂടെ പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും ചെയ്യാനാകും. LEADS ആപ്പിലെ ‘Road Safety Test’ 80% മാർക്കോടെ വിജയിക്കുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് നേടിയവർക്ക് ലേണേഴ്സ് ലൈസൻസ് കഴിഞ്ഞുള്ള നിർബന്ധിത ക്ലാസ് ഒഴിവാക്കാം.
വിദ്യാർത്ഥികൾക്ക് LEADS ആപ്പിലൂടെ KSRTC/സ്വകാര്യ ബസുകളിൽ യാത്രയ്ക്കായി ടിക്കറ്റ് കൺസെഷൻ ലഭിക്കും. കണ്ടക്ടർ QR കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് അനുവദിക്കും.
ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും മോട്ടോർ വാഹന വകുപ്പ് സ്റ്റാഫിനും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.
