തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കാക്കിനാഡ ടൗൺ–കോട്ടയം–കാക്കിനാഡ ടൗൺ സ്പെഷ്യൽ ട്രെയിനുകളുടെ ബോഗികളുടെ ഘടനയിൽ താൽക്കാലിക മാറ്റങ്ങൾ റെയിൽവേ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങൾ 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 20 വരെയാണ് പ്രാബല്യത്തിൽ വരുന്നത്.
റെയിൽവേ നൽകിയ വിവരങ്ങൾ പ്രകാരം, 07109 കാക്കിനാഡ ടൗൺ–കോട്ടയം സ്പെഷ്യൽ ട്രെയിൻ കാക്കിനാഡയിൽ നിന്ന് പുറപ്പെടുന്ന 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 19 വരെ പുതുക്കിയ ബോഗി ഘടനയിൽ ഓടും.
പുതുക്കിയ ഘടനയിൽ ഒരു അധിക എസി 2 ടയർ കോച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ട്രെയിനിലെ ആകെ ബോഗികളുടെ എണ്ണം 24 ആയി ഉയരും. മറ്റ് ബോഗികളിൽ മാറ്റമില്ല.
07110 കോട്ടയം–കാക്കിനാഡ ടൗൺ സ്പെഷ്യൽ ട്രെയിൻ കോട്ടയം നിന്ന് പുറപ്പെടുന്ന 2025 ഡിസംബർ 2 മുതൽ 2026 ജനുവരി 20 വരെ പുതുക്കിയ 24 ബോഗി ഘടനയിൽ ഓടും.
