
തിരുവനന്തപുരം: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ 20633 കാസർഗോഡ്–തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി അറിയിച്ചു. പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായാണ് പ്രധാന സ്റ്റേഷനുകളിലെ നിർത്തൽ സമയങ്ങളിൽ പരിഷ്കരണം നടത്തിയത്.
പുതുക്കിയ സമയക്രമം കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിലെത്തുന്ന ട്രെയിനിന്റെ വരവും പുറപ്പെടലിനെയും ബാധിക്കും.
പുതുക്കിയ സമയക്രമം:
കണ്ണൂർ:
നിലവിൽ: 15.27 / 15.29
പുതിയത്: 15.28 / 15.30
കോഴിക്കോട്:
നിലവിൽ: 16.33 / 16.35
പുതിയത്: 16.28 / 16.30
ഷൊർണൂർ:
നിലവിൽ: 17.44 / 17.46
പുതിയത്: 17.28 / 17.30

ഈ റൂട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പുതുക്കിയ സമയക്രമം ശ്രദ്ധയിൽപ്പെടുത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റൂട്ടിലോ സ്റ്റോപ്പുകളിലോ മാറ്റമില്ല; സമയക്രമത്തിലാണ് ചെറിയ പരിഷ്കരണം വരുത്തിയിരിക്കുന്നത്.