You are currently viewing ചാറ്റ് ജിപിടി ആപ്പ് 6 ദിവസത്തിനുള്ളിൽ 500,000 ഡൗൺലോഡുകൾ കടന്നു

ചാറ്റ് ജിപിടി ആപ്പ് 6 ദിവസത്തിനുള്ളിൽ 500,000 ഡൗൺലോഡുകൾ കടന്നു

ആറ് ദിവസത്തിനുള്ളിൽ 500,000 ഡൗൺലോഡുകൾ മറികടന്ന് ചാറ്റ് ജിപിടി ആപ്പ് ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചു. ഡാറ്റാ.എഐ നടത്തിയ പഠനം അനുസരിച്ച്, കഴിഞ്ഞ വർഷത്തെ ഏറ്റവും വിജയകരമായ പുതിയ റിലീസുകളിൽ ചാറ്റ് ജിപിടി ആപ്പിനെ ഉൾപ്പെടുത്തുന്നു. ആപ്പ് നിലവിൽ ഐഒഎസ്-ൽ മാത്രമേ ലഭ്യമാകൂ.

തുടക്കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമായി അവതരിപ്പിച്ച, ചാറ്റ് ജിപിടി ആപ്പ് വ്യാഴാഴ്ച മുതൽ 11 രാജ്യങ്ങളിലേക്ക് അതിന്റെ ലഭ്യത വിപുലീകരിച്ചു. 2022 ഫെബ്രുവരിയിൽ അരങ്ങേറിയ ട്രംപിന്റെ പിന്തുണയുള്ള ട്രൂത്ത് സോഷ്യൽ എന്ന ഒരു ആപ്പ് മാത്രമാണ് ഡൗൺലോഡുകളുടെ കാര്യത്തിൽ ചാറ്റ് ജിപിടി- യെ മറികടന്നത്.

ആപ്പിൾ ആപ്പ് സ്റ്റോർ-ലും ഗൂഗിൾ പ്ലേ സ്റ്റോർ-ലും ചാറ്റ് ജിപിടി-അധിഷ്‌ഠിത ചാറ്റ്‌ബോട്ടുകളായി നിലവിൽ പ്രവർത്തിക്കുന്നത് മൂന്നാംകക്ഷി ആപ്പുകളാണ്, മാത്രമല്ല അവയുടെ വിശ്വസ്യത സംശയാസ്പദമാണ്. ഓപ്പൺ എ ഐ യുടെ ഈ നേട്ടം വളരെ പ്രധാനമാണ്. ഈ മൂന്നാം കക്ഷി ആപ്പുകൾ, പ്രതിമാസം $10 മുതൽ പ്രതിവർഷം $70 വരെ അവരുടെ സേവനങ്ങൾക്ക് ഈടാക്കുന്നുണ്ട്. ഇതിനു വിപരീതമായി, ചാറ്റ്ജിപിടിയുടെ പ്രധാന പ്രവർത്തനങ്ങൾ ഓപ്പൺഎഐ ഓൺലൈനിൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

വെറും ഒരാഴ്‌ച മാത്രം പിന്നിട്ടപ്പോൾ ആപ്പ് സ്റ്റോറിലെ മറ്റ് എഐ- പവർഡ് ചാറ്റ്‌ബോട്ട് ആപ്പുകളെ പിന്തള്ളി ചാറ്റ് ജിപിടി ആപ്പ് ഡൗൺലോഡുകളിൽ ശ്രദ്ധേയമായ കുതിപ്പ് നടത്തിയിട്ടുണ്ട്. 2023 മെയ് മാസത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡൗൺലോഡുകളുടെ കാര്യത്തിൽ ഇത് മികച്ച അഞ്ച് എഎ ചാറ്റ്ബോട്ട് ആപ്പുകളിൽ ഇടം നേടി. യു.എസിൽ അവതരിപ്പിച്ച് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ചാറ്റ് ജിപിടി 480,000 ഇൻസ്റ്റാളേഷനുകൾ നേടി.

ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 10,600-ലധികം ഡൗൺലോഡുകൾ നേടിയെടുക്കാൻ ഏറ്റവും മികച്ച 1
ശതമാനം ആപ്പുകൾക്ക് മാത്രമേ കഴിഞ്ഞുള്ളൂവെന്ന് ഡാറ്റാ.എ എ യുടെ വിശകലനം വെളിപ്പെടുത്തുന്നു, അതേസമയം മികച്ച 0.1 ശതമാനം മാത്രം 45,000 ഡൗൺലോഡുകൾ മറികടക്കുന്നു

യുഎസ്, അൽബേനിയ, ക്രൊയേഷ്യ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ജമൈക്ക, കൊറിയ, ന്യൂസിലാൻഡ്, നിക്കരാഗ്വ, നൈജീരിയ, യുകെ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇപ്പോൾ ചാറ്റ്ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഐഒഎസ്-ലെ ചാറ്റ് ജിപിടി ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല.

Leave a Reply