ഐഐടി ഖരഗ്പുര്‍യിലെ ഒരു വിദ്യാര്‍ഥി നടത്തിയ പരീക്ഷണത്തില്‍ ഓപ്പണ്‍എഐയുടെ ഏറ്റവും പുതിയ എഐ മോഡല്‍ ആയ ചാറ്റ് ജിപിടി o3, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2025-ല്‍ അത്ഭുതപ്പെടുത്തുന്ന വിജയം കൈവരിച്ചു. ഈ എഐ 360ല്‍ 327 മാര്‍ക്കുകള്‍ നേടി, യഥാര്‍ഥ പരീക്ഷയില്‍ ഈ സ്‌കോര്‍ നേടുകയാണെങ്കില്‍ രാജ്യത്ത് നാലാം റാങ്ക് ലഭിക്കുമായിരുന്നു എന്നതാണ് ശ്രദ്ധേയമായത്.
പരീക്ഷയുടെ രണ്ട് ഘട്ടങ്ങളിലായാണ് ചാറ്റ് ജിപിടി o3-ന് ചോദ്യങ്ങള്‍ നല്‍കിയത്. ഒന്നാമത്തെ ഘട്ടത്തിൽ ഗണിതത്തില്‍ 52/60, ഭൗതികത്തില്‍ 49/60, രസതന്ത്രത്തില്‍ 52/60 എന്നിങ്ങനെയാണ് എഐയുടെ പ്രകടനം. രണ്ടാം ഘട്ടത്തില്‍ ഗണിതത്തില്‍ 60/60, ഭൗതികത്തില്‍ 54/60, രസതന്ത്രത്തില്‍ 60/60 എന്നിങ്ങനെയും ഉത്തരം ലഭിച്ചു. മൊത്തം 327 മാര്‍ക്കുകള്‍ എഐ നേടുകയായിരുന്നു.
ഓരോ ചോദ്യവും പുതിയ ചാറ്റ് സെഷനില്‍ നല്‍കി, മുന്‍കൂര്‍ ഫീഡ്ബാക്ക് ഒന്നും നല്‍കിയില്ലെന്നതാണ് പരീക്ഷണത്തിന്റെ പ്രത്യേകത. ഔദ്യോഗിക ഉത്തരക്കടലാസുമായി ചാറ്റ് ജിപിടി-യുടെ ഉത്തരങ്ങള്‍ താരതമ്യപ്പെടുത്തി മാര്‍ക്കുകള്‍ കണക്കാക്കി.
ജെഇഇ അഡ്വാൻസ്ഡ് പോലെയുള്ള കടുത്ത പരീക്ഷയില്‍ ഈ തോതില്‍ വിജയം നേടുന്ന എഐ മോഡല്‍ മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ ബുദ്ധിശക്തിയും പ്രശ്നപരിഹാര ശേഷിയും എത്രമാത്രം മുന്നോട്ട് പോയി എന്നതിന്റെ തെളിവാണ്. പഠനരീതികളും പരീക്ഷാ രീതികളും എഐയുടെ വളര്‍ച്ചയോടെ മാറ്റം കാണുമെന്നതില്‍ സംശയമില്ല ഇത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാവിയില്‍ എഐ പഠനത്തില്‍ സഹായകമാവും.
