ലോകപ്രസിദ്ധമായ എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിക്ക് ആഗോളതലത്തിൽ പ്രവർത്തന തടസ്സം നേരിട്ടു. ഇന്ത്യയിലും ഉൾപ്പെടെ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം ലഭ്യമല്ലാതായി. ഉച്ചയ്ക്ക് 12:30 മണിയോടെ പ്രശ്നങ്ങൾ ആരംഭിച്ചു, 3 മണിയോടെ ഇന്ത്യയിൽ മാത്രം 850-ഓളം പരാതികൾ ഡൗൺഡിറ്റക്ടറിൽ രേഖപ്പെടുത്തി
ഉപയോക്താക്കൾക്ക് “A network error occurred” പോലുള്ള എറർ സന്ദേശങ്ങളാണ് ലഭിച്ചത്. വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തിച്ചില്ല. പ്രശ്നം സ്വന്തം ഇന്റർനെറ്റ് കണക്ഷനാണെന്ന് പലരും ആദ്യം കരുതി, പക്ഷേ പിന്നീട് പ്രശ്നം ഓപ്പൺഎഐയുടെ ഭാഗത്താണെന്ന് വ്യക്തമായി.
ഓപ്പൺഎഐ ഔദ്യോഗികമായി പ്രശ്നം അംഗീകരിച്ചു: “ചില ഉപയോക്താക്കൾക്ക് ഉയർന്ന എറർ നിരക്കും ലേറ്റൻസിയും അനുഭവപ്പെടുന്നു, അന്വേഷണം തുടരുന്നു” പ്രശ്നത്തിന് കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ നിരാശയും തമാശകളും നിറഞ്ഞു. “ചാറ്റ്ജിപിടി ഇല്ലാതെ ജോലി ചെയ്യാൻ മറന്നുപോയി” എന്നുമുള്ള കമന്റുകൾ മുതൽ, മെമുകളും സ്ക്രീൻഷോട്ടുകളും വ്യാപകമായി പങ്കുവച്ചു.
സേവനം പൂർണ്ണമായി പുനഃസ്ഥാപിച്ചിട്ടില്ല; ഓപ്പൺഎഐ അന്വേഷണം തുടരുകയാണ്.
