You are currently viewing ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ ഗ്വാളിയോറിൽ എത്തി.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ ഗ്വാളിയോറിൽ എത്തി.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ ശനിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തി.

ഇന്ത്യൻ എയർഫോഴ്‌സിന്റെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനത്തിലാണ് ചീറ്റ പുലികളെ കൊണ്ടുവന്നത്.  അവിടെ നിന്ന്   കുനോ നാഷണൽ പാർക്കിലേക്ക്’ കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

“കുനോ നാഷണൽ പാർക്കിൽ ഇനി ചീറ്റപ്പുലികളുടെ എണ്ണം വർധിക്കും,മൊത്തം 20എണ്ണം  ആകും, പ്രധാനമന്ത്രി മോദിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു, ഇത് അദ്ദേഹത്തിന്റെ താല്പര്യർത്ഥമാണ്. 12 ചീറ്റകളെ കുനോയിലേക്ക് പുനരധിവസിപ്പിക്കും, ” മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞു.  .

ദക്ഷിണാഫ്രിക്കൻ-ഇന്ത്യൻ സർക്കാരുകൾ തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ചീറ്റ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്.

Leave a Reply