ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ശേഷം പാരീസ് സെന്റ് ജെർമെയ്ൻ അവരുടെ ടീമിനെ ഉടച്ച് വാർക്കാൻ തയ്യാറെടുക്കുകയാണ്. ക്ലബിനും നെയ്മറിനും വളരെ നിരാശാജനകമായ സീസണായിരുന്നു കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനുള്ള ലക്ഷ്യവുമായി ഈ വേനൽക്കാലത്ത് പി എസ് ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി ക്ലബിൽ ഒരു വൻ മാറ്റത്തിന് മേൽനോട്ടം വഹിക്കും.പിഎസ്‌ജി ഇനി ഉയർന്ന ഇടപാടുകൾ ആവർത്തിക്കാൻ സാധ്യതയില്ല .നെയ്മറിൻ്റെ പരിക്കുകളും വൻ വിലയും കാരണം പിഎസ് ജി അദ്ദേഹത്തോട് താല്പര്യം കാണിക്കാൻ സാധ്യത കുറവാണ്. വേനൽക്കാലത്ത് നെയ്മറെ ചെൽസിയിൽ ചേരാൻ അനുവദിചേക്കും
ഇതിനിടെ ചെൽസി ഉടമ ടോഡ് ബോഹ്‌ലി നെയ്മറിനോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കരാറിലേർപ്പെടാൻ അവർ നെയ്മറിനെ സമീപിക്കാൻ സാധ്യതയുണ്ട്.
31-കാരൻ നെയ്മർ ക്ലബ്ബിന്റെ ഏറ്റവും മികച്ച വരുമാനക്കാരിൽ ഒരാളാണ്. അദ്ദേഹം 2017-ൽ ബാഴ്‌സലോണയിൽ നിന്ന് 198 മില്യൺ പൗണ്ട് കരാറിനാണ് പി എസ് ജിയിൽ ചേർന്നത് . അദ്ദേഹത്തിൻ്റെ തുടക്കം ഉഗ്രനായിരുന്നു . നാല് ലീഗ് ട്രോഫികൾ നേടിയ പാരീസ് ടീമിന്റെ അവിഭാജ്യ ഘടകമായി നെയ്മാർ മാറി. പക്ഷെ 29 കളികളിൽ നിന്ന് 18 ഗോളുകളും 17 അസിസ്റ്റുകളും നേടിയതിന് ശേഷം ഫെബ്രുവരിയിൽ കണങ്കാലിന് പരിക്കേറ്റതോടു കൂടി നെയ്‌മറിന്റെ ഒരു ശോഭനമായ സീസൺ അവസാനിച്ചു.
പരുക്കുകൾ നെയ്മാറിനെ നിരന്തരം അലട്ടിയിരുന്നു ഞരമ്പുകൾ, കണങ്കാൽ, പേശികൾ, വാരിയെല്ലുകൾ, ഹാംസ്ട്രിംഗ് എന്നിവയ്‌ക്കേറ്റ പരിക്കുകൾ ,കൂടാതെ പിന്നീട് കൊവിഡ് ബാധിച്ച ഒരു കാലഘട്ടം എന്നിവ നെയ്മറെ കളിക്കുന്നതിൽ നിന്ന് പല സമയത്തും തടഞ്ഞു.
2019 ൽ മുൻ ബാഴ്‌സലോണ കളിക്കാരന്റെ വലത് കാലിലെ അഞ്ചാമത്തെ മെറ്റാറ്റാർസൽ ഒടിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ അഭാവം സംഭവിച്ചു
നെയ്മറിൻ്റെ കളിയിൽ നിന്നുള്ള അഭാവം ക്ലബിനും വൻ നഷ്ടമുണ്ടാക്കി.ഇത് കൂടാതെ, മെസ്സി, എംബാപ്പെ പോലെയുള്ള വൻ താരങ്ങൾ ഉണ്ടായിട്ടും അവർ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.ഇതിൻ്റെ ഫലമായി ഒരു വൻ അഴിച്ച് പണിക്ക് ക്ലബ് തയ്യാറെടുക്കുകയാണ്.