You are currently viewing ചെങ്ങളം ക്വാറി അപകടം: ഒരാൾക്കായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു

ചെങ്ങളം ക്വാറി അപകടം: ഒരാൾക്കായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു

കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം ക്വാറിയിൽ പാറ ഇടിഞ്ഞ് നടന്ന അപകടത്തിൽ കുടുങ്ങിയ രണ്ടുപേരിൽ ഒരാളെ കണ്ടെത്താൻ തിരച്ചിൽ വീണ്ടും ആരംഭിച്ചു. ജില്ലാകലക്ടർ എസ്. കൃഷ്ണൻ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.

തിങ്കളാഴ്ച നടന്ന അപകടത്തിൽ, ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റൊരാളെ കണ്ടെത്താനുള്ള തിരച്ചിൽ  രക്ഷാപ്രവർത്തകർ ഇന്ന് പുലർച്ചെയോടെയാണ് ആരംഭിച്ചത്.പ്രതികൂല കാലാവസ്ഥയും അപകടകരമായി പാറ ഇളകി വീഴുന്നതും
രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതൽ സജ്ജീകരണം ഉള്ള ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും.പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഒഴികെ മറ്റുള്ളവർ ക്വാറിയിൽ പ്രവേശിക്കിക്കുന്നതിന് വിലക്കുണ്ട്.

Leave a Reply