You are currently viewing ലോകത്തിലെ ഏറ്റവും മഴ പെയ്യുന്ന സ്ഥലമെന്ന  പേരുള്ള ചിറാപുഞ്ചിയിൽ  റെക്കോഡ് മഴ പെയ്തു
Photo -X

ലോകത്തിലെ ഏറ്റവും മഴ പെയ്യുന്ന സ്ഥലമെന്ന  പേരുള്ള ചിറാപുഞ്ചിയിൽ  റെക്കോഡ് മഴ പെയ്തു

“ലോകത്തിൻ്റെ മഴ തലസ്ഥാനം” ഇപ്പോഴും അതിൻ്റെ പേര് നില നിർത്തുന്നു.  ഇന്ന് രാവിലെ 8:30 ന് അവസാനിച്ച 24 മണിക്കൂറിൽ, ചിറാപുഞ്ചിയിലെ സൊഹറയിൽ 656.6 എം എം മഴ രേഖപ്പെടുത്തി. കഴിഞ്ഞ 72 മണിക്കൂറിൽ  മൊത്തത്തിൽ 1529.8 എംഎം മഴയും പെയ്തു. സമീപ പ്രദേശമായ മൗസിൻറാമിൽ 1213.4 എംഎം മഴയും ചിറാപുഞ്ചി (സോഹ്‌റ) മെയ്നിൽ 1201.6 എംഎം മഴയും ‘ കഴിഞ്ഞ 72 മണിക്കുറിൽ രേഖപെടുത്തി

 കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നതിനാൽ പ്രാദേശിക അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.ലോകത്തിലെ ഏറ്റവും നനഞ്ഞ സ്ഥലമെന്ന നിലയിൽ ചിറാപുഞ്ചിയുടെ പ്രസിദ്ധമായ വിശേഷണത്തിൻ്റെ വ്യക്തമായ ഓർമ്മപ്പെടുത്തലായി ഇത് വർത്തിക്കുന്നു

Leave a Reply