രഹസ്യ ടിവി ചിത്രീകരണത്തിൽ കുടുങ്ങിയ ചേതൻ ശർമ്മ ഇന്ത്യൻ സെലക്ടർമാരുടെ ചെയർമാൻ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിൻറെ രാജി ബിസിസിഐ സ്വീകരിച്ചു
വിരാട് കോലിയും മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള വിഷയങ്ങളും ജസ്പ്രീത് ബുംറയുടെ പരിക്കും ഉൾപ്പെടെ ദേശീയ ടീമുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് ശർമ്മ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഫെബ്രുവരി 14 ന് ഒരു ഇന്ത്യൻ ടിവി ന്യൂസ് ചാനൽ പുറത്തുവിട്ടിരിരുന്നു. താൻ രഹസ്യമായി ചിത്രീകരിക്കപെടുന്നത് ആ സമയത്ത് ശർമ്മ അറിഞ്ഞിരുന്നില്ല .
മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായും വിരാട് കോഹ്‌ലിയുമായും നടത്തിയ രഹസ്യ ചർച്ചകളും ശർമ്മ വെളിപ്പെടുത്തി.
80 മുതൽ 85 ശതമാനം വരെ ഫിറ്റായിട്ടും മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വേഗത്തിലാക്കാൻ നിരവധി കളിക്കാർ കുത്തിവയ്പ്പ് എടുക്കാറുണ്ടെന്ന് ശർമ്മ ആരോപിച്ചു
2022-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി തോൽവിയെത്തുടർന്ന് നവംബറിൽ BCCI മുഴുവൻ സെലക്ഷൻ പാനലും നീക്കം ചെയ്യുകയും പുതിയ അപേക്ഷകൾ ക്ഷണിക്കുകയും ചെയ്‌തതിന് ശേഷം, ജനുവരിയിൽ ചർമ്മയെ ചീഫ് സെലക്‌ടറായി തിരിച്ചെടുക്കുകയായിരുന്നു