You are currently viewing പാർട്ടിയിലെ സ്ത്രീ പീഡകരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

പാർട്ടിയിലെ സ്ത്രീ പീഡകരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായി ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. പാർട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ടെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ ആരോപണം.

സിപിഎം പാർട്ടി സെക്രട്ടറിയായിരുന്നു കാലം മുതൽ തന്നെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികളെ ഒതുക്കിത്തീർക്കുന്ന നിലപാട് മുഖ്യമന്ത്രി പിന്തുടർന്ന് വരുന്നതാണെന്ന് ചെന്നിത്തല പ്രസ്താവിച്ചു. സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്ക് പാർട്ടിയിലും ഇടതുമുന്നണിയിലും ഉയർന്ന സ്ഥാനങ്ങൾ നല്കി സംരക്ഷിക്കപ്പെടുന്നതായി അദ്ദേഹം ആരോപിച്ചു.

മുൻ എംഎൽഎയ്‌ക്കെതിരെ ഒരു നടി നൽകിയ പരാതിയിൽ സർക്കാർ രണ്ടാഴ്ചയോളം നടപടി എടുക്കാതെ സംഭവം പൂഴ്ത്തി വെച്ചതായും ചെന്നിത്തല ചൂണ്ടിക്കാട്ടി. “കോൺഗ്രസിൽ സ്ത്രീ പീഡകർ ഉണ്ടെന്ന” മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി, സ്വന്തം പാർട്ടിയിലെ സ്ത്രീ പീഡകരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് ആദ്യം ശ്രദ്ധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചടി.

കൂടാതെ, ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ പോലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണവും ചെന്നിത്തല ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

Leave a Reply