തിരുവനന്തപുരം: ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരള സർക്കാരിന്റെ പുതിയ സംരംഭമായ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പ്രവർത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ 753 കോളുകൾ ലഭിച്ചതോടെ പദ്ധതി ജനകീയ സ്വീകാര്യത നേടി.
പൊതുജനങ്ങളുമായി ആശയവിനിമയം കൂടുതൽ സജീവമാക്കുകയും, ജനങ്ങളുടെ പ്രശ്നങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച്, ലഭിക്കുന്ന ഓരോ പരാതിക്കും 48 മണിക്കൂറിനകം നടപടികളുടെ വിശദാംശങ്ങൾ തിരികെ വിളിച്ച് ജനങ്ങളെ അറിയിക്കുമെന്നും സർക്കാർ അറിയിച്ചു.
പൗരന്മാർക്ക് 1800-425-6789 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, പരാതികൾ എന്നിവ നേരിട്ട് അറിയിക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
