You are currently viewing തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പിണറായി പഞ്ചായത്തിലെ കാട്ടിലെ പീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു എന്നുള്ളത് വസ്തുതാപരമാണ്. ബിജെപിയും യുഡിഎഫും തങ്ങൾക്ക് അനുകൂലമായി ഇലക്ഷൻ മാറ്റുവാനാണ് കുപ്രചരണങ്ങൾ നടത്തുന്നത് ,ഇക്കാര്യത്തിൽ രണ്ടുപേരും ഒരേ വണ്ടിയിലാണ് സഞ്ചരിക്കുന്നത് സഞ്ചരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് ജനവിധി സർക്കാരിന് എതിരാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു
കണ്ണൂരിൽ പായം പഞ്ചായത്ത് സെന്റ് ജോൺസ് ബാപിസ്റ്റ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ഘട്ടത്തിലും എൻ ഡി എ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇന്ന് നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. വടക്കൻ കേരളത്തിലെ 7 ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്

Leave a Reply