വന്ദേ ഭാരത് എക്‌സ്പ്രസിന് തിരുവല്ലയിലും തിരൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
സംസ്ഥാനത്തിന്റെ മധ്യഭാഗത്തും വടക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന സ്റ്റോപ്പുകൾ യാത്രക്കാർക്ക് വലിയ അനുഗ്രഹമാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ സ്റ്റോപ്പുകളിൽ നിന്ന് റെയിൽവേയ്ക്ക് കൂടുതൽ ടിക്കറ്റ് വരുമാനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ കാസർകോട് എന്നീ സ്ഥലങ്ങളിൽ മാത്രമാണ് ട്രെയിൻ നിർത്തുന്നത്.
ഏപ്രിൽ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയുമായി സംസ്ഥാന തലസ്ഥാനത്തെ ബന്ധിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.