ചന്ദ്രൻ്റെ വിദൂര വശത്ത് നിന്ന് സാമ്പിളുകൾ ശേഖരിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ചാന്ദ്ര പേടകമായ ചാങ്-6 വെള്ളിയാഴ്ച വിക്ഷേപിക്കുമെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) ബുധനാഴ്ച അറിയിച്ചു.
ചന്ദ്രൻ്റെ വിദൂര വശത്ത് നിന്ന് സാമ്പിളുകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ സൈറ്റിൽ ഒരുക്കങ്ങൾ തകൃതിയിലാണെന്ന് സിഎൻഎസ്എ റിപ്പോർട്ട് ചെയ്യുന്നു. ലോങ്ങ് മാർച്ച്-5 Y8 കാരിയർ റോക്കറ്റിൽ ചാങ്-6 ചന്ദ്രനിൽ എത്തിക്കാൻ ഉടൻ ഇന്ധനം നിറയ്ക്കും.
ചാങ്ഇ-6 ൻ്റെ വിജയം ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പരിപാടിയിൽ ഒരു സുപ്രധാന കുതിച്ചുചാട്ടമായിരിക്കും. വീണ്ടെടുക്കപ്പെട്ട സാമ്പിളുകൾക്ക് ചന്ദ്രൻ്റെ ആദ്യകാല രൂപീകരണത്തെക്കുറിച്ചും നമ്മുടെ സൗരയൂഥത്തിൻ്റെ പരിണാമത്തെക്കുറിച്ചും അമൂല്യമായ ഉൾക്കാഴ്ചകൾ നൽകാൻ കഴിഞ്ഞേക്കും.